ന്യൂദല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റ് അടുത്ത ദിവസം ഗുജറാത്തില്‍ വീശിയടിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തയാറെടുത്ത് സൈന്യം. മണിക്കൂറില്‍ 125 മുതല്‍ 135 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
ഗുജറാത്തിലെ ഭുജ്, ജാംനഗര്‍, ഗാന്ധിധാം, ധരംഗ്ധ്ര, വഡോദര, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലും നലിയ, ദ്വാരക, അമ്രേലി പ്രദേശങ്ങളിലും സൈന്യം പൂര്‍ണ സജ്ജരായി നില്‍ക്കുകയാണ്. കരസേനാ അധികൃതരും തദ്ദേശ ഭരണകൂടവും ദേശീയ ദുരന്തനിവാരണ സേനയും സംയുക്തമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കരസേനാ പ്രതിനിധികളും പങ്കെടുക്കുകയും പ്രതിസന്ധി ഘട്ടത്തില്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.ശക്തമായ കാറ്റും മഴയും മൂലമുള്ള നഷ്ടം പരമാവധി കുറയ്ക്കുന്നതിന് അയല്‍ സംസ്ഥാനമായ രാജസ്ഥാനില്‍ നിന്നും സംവിധാനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: