കൊച്ചി : ഗസ്റ്റ് അധ്യാപക നിയമനത്തിനായി മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യ നല്കിയ ബയോഡാറ്റയും പുറത്ത്. മഹാരാജാസ് കോളേജില്‍ പ്രവൃത്തിപരിചയമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ബയോഡാറ്റയാണ് പുറത്തുവന്നിരിക്കുന്നത്. അട്ടപ്പാടി ആര്‍ജിഎം കോളേജില്‍ വിദ്യ സമര്‍പ്പിച്ച ബയോഡാറ്റയാണ് ഇത്.
മഹാരാജാസ് കോളേജില്‍ 20 മാസത്തെ പ്രവൃത്തിപരിചയമുണ്ടെന്ന് വിദ്യ ഈ ബയോഡാറ്റയില്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കോളേജിലെത്തിയ അഗളി പോലീസാണ് ബയോഡാറ്റ പിടിച്ചെടുത്തത്. എന്നാല്‍ വിദ്യ സമര്‍പ്പിച്ച വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ ഇതുവരെ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനുവേണ്ടി തെരച്ചില്‍ തുടരുകയാണെന്നാണ് പോലീസിന്റെ ഭാഗത്തു നിന്നുള്ള മറുപടി.
വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് തിരിച്ചറിപ്പോള്‍ അട്ടപ്പാടി കോളേജ് അധികൃതര്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ വിദ്യ ഇക്കാര്യം നിരസിക്കുകയാണ് ഉണ്ടായത്. പിന്നീട് അത് ആരാണെന്ന് പറഞ്ഞപ്പോള്‍ മഹാരാജാസ് കോളേജ് എന്ന് അട്ടപ്പാടി കോളേജ് അധികൃതര്‍ പറഞ്ഞു. ഇതോടെ അന്വേഷിക്കട്ടെയെന്ന് പറഞ്ഞ് വിദ്യ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. പിന്നീട് വിദ്യ ഒളിവില്‍ പോവുകയായിരുന്നു.
അതിനിടെ അട്ടപ്പാടി കോളേജില്‍ വിദ്യ അഭിമുഖത്തിന് കാറില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. മണ്ണാര്‍ക്കാട് രജിസ്ട്രേഷനുള്ള കാറിലാണ് വിദ്യ എത്തിയത്. ഈ കാര്‍ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. കൂടാതെ അട്ടപ്പാടി കോളേജിലെ അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവരുടേയും മൊഴി രേഖപ്പെടുത്തും. അതേസമയം വിദ്യ ഇപ്പോഴും ഒളിവിലാണ് കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: