തൃശൂര്‍ : മൃഗശാലയിലെ സൂ കീപ്പര്‍ ജോലി പുരുഷന്മാര്ക്ക് മാത്രമുള്ളതാണെന്ന് ആര് പറഞ്ഞു. അതും അഞ്ച് വനിതാ രത്നങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കി കഴിഞ്ഞു. ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമായാണ് സ്ത്രീകള്‍ വന്യമൃഗങ്ങളെ പരിപാലിക്കുന്നത്. തൃശൂര്‍ മൃഗശാലയിലാണ് പി.സി. സജീന, എം.ആര് ഷോബി, കൃഷ്ണ കെ. ചന്ദ്രന്, കെ.എന്‍. നെഷിത, സി.കെ. രേഷ്മ, എന്നിവരാണ് കേരളത്തില്‍ ആദ്യമായി സൂ കീപ്പര്‍ പദവിയിലെത്തിയ സ്ത്രീകള്‍. പുത്തൂരില്‍ തുടങ്ങുന്ന സുവോലജിക്കല്‍ പാര്‍ക്കിലാണ് ഇവരുടെ നിയമനം.
മൃഗങ്ങളെമെരുക്കാന് സാധിക്കുന്നത് പൊതുവേ ആണുങ്ങള്‍ക്കാണെന്ന് പതിവ് പറച്ചിലുകള്‍ക്കുള്ള മറുപടി കൂടിയാകും ഈ അഞ്ചുപേരും. 15 പേരെയാണ് പൂത്തൂര്‍ സുവോളജി പാര്‍ക്കിലേക്ക് പുതിയതായി തെരഞ്ഞെടുത്തിരിക്കുന്നത്. 600 പേര് അപേക്ഷ നല്‍കിയതില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. ഇതില്‍ പത്തുപേര്‍ പുരുഷന്മാരാണ്. സൂ കീപ്പറായി നിയമനം നേടിയ സ്ത്രീകളെല്ലാം വന്യമൃഗങ്ങളോടുള്ള സ്നേഹം കാരണം ജോലിക്ക് കയറിയവരാണ്. ഇതില്‍ മൂന്ന് പേര് ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരുമാണ്. വന്യ മൃഗങ്ങളുമായി ഇടപെഴകുക, മൃഗങ്ങളുടെ കൂടുകളും മറ്റും വൃത്തിയാക്കുക, ഭക്ഷണം നല്‍കുക എന്നിവയാണ് സൂ കീപ്പറുടെ ജോലി.
തൃശൂര്‍, തിരുവനന്തപുരം മൃഗശാലകളില്‍ ഓരോ മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് ഇവര്‍ പൂത്തൂരിലേക്ക് എത്തിയത്. ഇപ്പോള്‍ പുത്തൂരില്‍ വിവിധ മൃഗശാലകളിലും മറ്റുമായി ഇപ്പോഴും ഇവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ജോലിക്കെത്തി കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ അഞ്ച് പേരും മൃഗങ്ങളോട് ഇണങ്ങി കഴിഞ്ഞു. ഇടവെളകളില്‍ സുവോളജി പാര്‍ക്കിലെ വൈഗയെന്ന കടുവയ്ക്കൊപ്പം സമയം ചെലവഴിക്കാനാണ് ഇവരെല്ലാം താത്പ്പര്യപ്പെടുന്നത്. ഇവരുടെ ഗന്ധം തിരിച്ചറിഞ്ഞ് വൈഗയുടെ സന്തോഷ പ്രകടനം കണ്ടാല്‍ മതി ഇവരുടെ മനവും നിറയും. പണ്ട് പട്ടിയേയും പാമ്പിനേയും കണ്ടാല്‍ ആ ഭാഗത്തേയ്ക്ക് തന്നെ പോകാതെ വഴി മാറിപോകുന്നവരാണ് ഇത്തരത്തില്‍ വന്യമൃഗങ്ങളെ ഇപ്പോള്‍ കാത്ത് സംരക്ഷിക്കുന്നത്.
ചാലക്കുടി സ്വദേശിനി കൃഷ്ണ കെ. ചന്ദ്രന്, മാരാംകോട് കോളനിയിലെ പ്രമോട്ടറായിരുന്നു. കെ.എന്‍. നെഷിത പെരിങ്ങോട്ടുകര സ്വദേശിനിയാണ്. രേഷ്മ പട്ടിക്കാട്ടുകാരിയും, സി.കെ., സജീന വാണിയമ്പാറ സ്വദേശിനിയുമാണ്. ഷോബി മരോട്ടിച്ചാല്കാരിയാണ്. സ്ത്രീകള്‍ ഇത്തരത്തില്‍ പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നത് അഭിമാനമുളവാക്കുന്നതാണെന്ന് സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്. കീര്‍ത്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: