കൊച്ചി: ഇപ്പോഴത്തെ പൊള്ളുന്ന ചിക്കന്‍ വിലയ്ക്കിടയിലും മലയാളികളുടെ ചിക്കന്‍ തീറ്റയ്ക്ക് ഒരു കുറവുമില്ല. കണക്ക് പ്രകാരം മലയാളി ഒരു മാസം കഴിക്കുന്നത് ആറ് കോടി കിലോ ചിക്കനാണ്. മഴ ആരംഭിച്ചതോടെ വില ഉയര്‍ന്ന് കിലോയ്ക്ക് 150 രൂപയായി. ഈ വിലയില്‍ കണക്കുകൂട്ടിയാല്‍ മലയാളി ഒരു വര്‍ഷം തിന്നുന്ന ആറ് കോടി കിലോ ചിക്കന്‍ 900 കോടി രൂപ വരും.
ഇതില്‍ 37.5 ശതമാനം മാത്രമാണ് കേരളത്തിലെ സ്വകാര്യകര്ഷകരുടെയും ഫാമുകളുടെയും സംഭാവന. സര്‍ക്കാര്‍ ഉല്പാദിപ്പിക്കുന്നത് വെറും രണ്ട് ശതമാനം ഇറച്ചിക്കോഴികള്‍ മാത്രം. ബാക്കിയെല്ലാം അയല്‍ സംസ്ഥാനങ്ങലെ ആശ്രയിക്കുകയാണ് കേരളം. ഈയിനത്തില്‍ മാസം തോറും കേരളത്തിന് നഷ്ടമാകുന്നത് 540 കോടിയോളം രൂപ.
28 കോടി ചെലവാക്കികുടുംബശ്രീയുടെ ‘കേരള ചിക്കന്‍’ ബ്രാന്‍ഡ് വിപണിയിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് എവിടെയും എത്തിയിട്ടില്ല. ചിക്കന്റെ കാര്യത്തില്‍ കേരളത്തെ സ്വയം പര്യാപ്തമാക്കുക എന്നതാണ് ലക്ഷ്യം. മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ, ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി, കേരള സ്റ്റേറ്റ് പൗള്‍ട്രി ഡവലപ്മെന്റ് കോര്പറേഷന് എന്നിവര്‍ സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 2023 ഡിസംബറില്‍ ഉല്പാദനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് കേരള ചിക്കന്റെ നോഡല്‍ ഏജന്‍സിയായ ബ്രഹ്മഗിരി. ബ്രീഡര്‍ ഫാമിന്റെയും ഹാച്ചറിയുടെയും ഉല്പാദനം ടെന്‍ഡര്‍ ഘട്ടത്തില്‍ മാത്രമേ എത്തിയിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: