Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൊട്ടാല്‍ പൊള്ളും’കേരള ചിക്കന്‍’ വില നിശ്ചയിക്കുന്നതില്‍ ഒത്തുകളി

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
Jul 19, 2024, 05:31 pm IST
inKerala

തിരുവനന്തപുരം: കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനാരംഭിച്ച കേരള ചിക്കന് പൊള്ളുന്ന വില. വിപണിയിലേതിനേക്കാള്‍ വില ഈടാക്കാന്‍ തുടങ്ങിയതോടെ ഔട്ട്‌ലറ്റ് യൂണിറ്റുകള്‍ പ്രതിസന്ധിയില്‍. ഇതിന്റെ പേരില്‍ ഔട്ട്‌ലറ്റുകളില്‍ ഉപഭോക്താക്കളുടെ രോഷപ്രകടനം.

വിപണിയേക്കാള്‍ കിലോയ്‌ക്ക് അഞ്ചുരൂപ വരെയാണ് അധികം ഈടാക്കുന്നത്. ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ കേരള ചിക്കന്‍ കിലോ 134 രൂപയായിരുന്നു. വിപണിയില്‍ 133 രൂപയും. മുന്‍ ദിവസങ്ങളില്‍ വിലയിലെ അന്തരം ഇതിനെക്കാള്‍ കൂടുതലായിരുന്നു. എന്നാല്‍ വില നിശ്ചയിക്കുന്നത് കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ആണെന്നും തങ്ങള്‍ക്ക് അതിലൊരു പങ്കുമില്ലെന്നാണ് ഔട്ട്‌ലറ്റ് ഉടമകള്‍ പറയുന്നത്. ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി വില കൂട്ടുന്നത് തമിഴ്‌നാട് ലോബിയെ സഹായിക്കാനെന്നും ആക്ഷേപമുണ്ട്. ഇതോടെ കേരള ചിക്കന്‍ ഔട്ട്‌ലറ്റുകള്‍ പ്രതിസന്ധിയിലാണ്.

അമിത വിലയ്‌ക്ക് പരിഹാരം, സംശുദ്ധമായ കോഴിയിറച്ചി എന്നീ ലക്ഷ്യങ്ങളുമായി കുടുംബശ്രീ, മൃഗസംരക്ഷണവകുപ്പ്, കേരള സ്‌റ്റേറ്റ് പൗള്‍ട്രി ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെപ്‌കോ) എന്നിവയുടെ സഹകരണത്തോടെ 2017 നവംബറിലാണ് കേരള ചിക്കന്‍ ആരംഭിച്ചത്. ഉത്പാദനം മുതല്‍ വിപണനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് എന്ന കമ്പനിയും രൂപീകരിച്ചു. ഇതേ കമ്പനിയാണ് ഇപ്പോള്‍ കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ക്ക് ബാധ്യതയായി മാറിയത്.

നിലവില്‍ 394 ബ്രോയ്‌ലര്‍ ഫാമുകളും 131 ഔട്ട്‌ലെറ്റുകളുമാണ് ഉള്ളത്. ഫാമും ഔട്ട്‌ലറ്റും കുടുംബശ്രീ അംഗങ്ങളാണ് നടത്തുന്നത്. 281,35,30,347 രൂപയാണ് കേരള ചിക്കന്‍ വിറ്റുവരവ്. ഫാമുകള്‍ക്കുള്ള ആനുകൂല്യമായി 27,19,26,925 രൂപയും ഔട്ട്‌ലെറ്റുകള്‍ക്കുള്ള ആനുകൂല്യമായി 34,85,86,393 രൂപയും വിതരണം ചെയ്തിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. തുടക്കത്തില്‍ വിലക്കുറവും ഗുണനിലവാരമുള്ള ഇറച്ചിയുമായിരുന്നു വിതരണം ചെയ്തിരുന്നതെങ്കിലും ഏതാനും മാസങ്ങളായി വിലകൂട്ടുകയും വൈകല്യമുള്ള കോഴികളെ ഉള്‍പ്പെടെ ഫാമുകളില്‍ നിന്ന് ഔട്ട്‌ലെറ്റുകളിലേക്ക് എത്തിക്കുന്നതായും ഉടമകള്‍ പറയുന്നു. ഒരു കിലോ കോഴിയിറച്ചി വില്‍ക്കുമ്പോള്‍ ഔട്ട്‌ലെറ്റുകള്‍ക്ക് കിട്ടുന്നത് 14 രൂപയാണ്. അതില്‍ ഏഴു രൂപ മാലിന്യനീക്കത്തിന് നല്‍കണം. ബാക്കിയുള്ള ഏഴു രൂപയാണ് യൂണിറ്റുകള്‍ക്ക് ലഭിക്കുന്നത്. ഇതില്‍ നിന്നുവേണം മറ്റ് ചെലവുകളെല്ലാം നടത്തേണ്ടത്. വിപണിയെക്കാള്‍ വില കൂടുതല്‍ ഈടാക്കാന്‍ തുടങ്ങിയതോടെ കച്ചവടം കുറഞ്ഞത് ഔട്ട്‌ലറ്റ് യൂണിറ്റുകളെ ആശങ്കയിലാക്കിയിട്ടുണ്ട്.

Tags: Kerala ChickencollusionKudumbashree Broiler Farmers Producer Company
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിക്കന്‍ ഡ്രം സ്റ്റിക്‌സ് , ബോണ്‍ലെസ് ബ്രസ്റ്റ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമായി കുടുംബശ്രീ കേരള ചിക്കന്‍

Kerala

സര്‍ക്കാരും സ്വകാര്യ ബസ് ലോബിയും ഒത്തുകളിക്കുന്നു: കെഎസ്ടി എംപ്ലോയിസ് സംഘ്

Kerala

മലയാളികള്‍ ഒരു മാസം അകത്താക്കുന്നത് 900 കോടി രൂപയുടെ ചിക്കന്‍; അയല്‍സംസ്ഥാനങ്ങളിലേക്ക് മാസം തോറും ഒഴുകുന്നത് 540 കോടി

Kerala

കോഴിവില ഡബിള്‍ സെഞ്ച്വറിയിലേക്ക്; ഇപ്പോള്‍ കിലോയ്‌ക്ക് 170 രൂപ; തീറ്റവില കൂടിയത് കാരണമെന്ന് കച്ചവടക്കാര്‍

Kerala

കേരള ചിക്കനെതിരെ കോഴിക്കച്ചവടക്കാര്‍; കേരള ചിക്കന്‍ ഹോര്‍മോണ്‍ വിമുക്തമെന്ന് സര്‍ക്കാര്‍ നുണ പ്രചരിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.