ചെന്നൈ: 2024ല്‍ വലിയ ജനപിന്തുണയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടില്‍ നടത്തിയ സന്ദര്‍ശനം ഫലപ്രദമായിരുന്നുവെന്നും അദേഹം പറഞ്ഞു.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി തന്റെ തിരക്കുകളില്‍ നിന്ന് ഏറെ സമയമെടുത്ത് വെല്ലൂരില്‍ നടന്ന പൊതുയോഗത്തില്‍ അമിത് ഷാ സംസാരിച്ചു. 2024ല്‍ നരേന്ദ്ര മോദി മൂന്നാം തവണയും വലിയ ജനവിധിയോടെ അധികാരത്തില്‍ വരാന്‍ പോകുന്നുവെന്ന് ഞങ്ങള്‍ക്ക് വളരെ വ്യക്തമാണെന്ന് അദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ വികസനപ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്തിനും നിരവധി നേട്ടങ്ങളാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ തമിഴ്നാട് ബിജെപിയുടെ വിജയത്തിന് വലിയ തോതില്‍ സംഭാവന നല്‍കുമെന്ന് വളരെ വ്യക്തമാണ്.
നരേന്ദ്ര മോദിയെ പോലെ നമ്മുടെ സംസ്കാരത്തെ പ്രതിനിധീകരിച്ച മറ്റൊരു നേതാവും ഉണ്ടായിട്ടില്ല. അദേഹം ഒരു തമിഴന് തന്നെയാണ് എന്നു പറയേണ്ടിവരും. കാരണം തമിഴ് സംസ്കാരത്തിന്റെ സൗന്ദര്യം അദ്ദേഹം പുനരുജ്ജീവിപ്പിച്ചത് പോലെ മറ്റാരും ചെയ്തിട്ടില്ല. തമിഴ് ഭാഷയിലും സംസ്കാരത്തിലും താല്‍പ്പര്യവും മറ്റാരും കാണിച്ചിട്ടുമില്ലെന്ന് അണ്ണാമലൈ പറഞ്ഞു.
അമിത് ഷായുടെ ‘തമിഴ് പ്രധാനമന്ത്രി’ പരാമര്‍ശം പൂര്‍ണ്ണമായും നമ്മുടെ പ്രവര്‍ത്തകരെ ഉദേശിച്ച് മാത്രമായിരുന്നു. സംസ്ഥാനത്തെ ബൂത്തുതല പ്രവര്‍ത്തകരോടാണ് അദേഹം സംസാരിച്ചത്. 1982ല്‍ ബൂത്ത് പ്രസിഡന്റില്‍ നിന്ന് നമ്മുടെ ദേശീയ പ്രസിഡന്റ് മുതല്‍ ഇപ്പോള്‍ ആഭ്യന്തര മന്ത്രി വരെയുള്ള തന്റെ സ്വന്തം യാത്രതന്നെയാണ് അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് ഉദാഹരണമാക്കിയത്.
നമ്മുടെ പ്രധാനമന്ത്രിയുടെ ജീവിതവും സമാനമായിരുന്നു. ബൂത്ത് പ്രസിഡന്റ് മുതല്‍ പ്രധാനമന്ത്രി വരെയാകാന്‍ എല്ലാവര്ക്കും അവസരമുണ്ട്. പ്രവര്‍ത്തനാടിസ്ഥാനത്തില്‍ നമ്മള് ഉയര്ന്നുകൊണ്ടിയിരിക്കും. അതുതന്നെയാണ് ബിജെപിയുടെ ഭംഗിയുമെന്ന് അണ്ണാമലൈ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: