ന്യൂദല്‍ഹി ഇന്‍റര്‍നെറ്റ് സമ്പദ് വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യ കുതിക്കുകയാണെന്നും 2030ല്‍ ഇന്ത്യയുടെ ഇന്‍റര്‍നെറ്റ് സമ്പദ് വ്യവസ്ഥ ഒരു ലക്ഷം കോടി ഡോളര്‍ ആയി ഉയരുമെന്നും ബെയിന്‍ ആന്‍റ് കമ്പനി നടത്തിയ പഠനം പറയുന്നു.
ബെയിന്‍ ഗൂഗിളും ടമാസെകുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. മാത്രമല്ല, ഇന്ത്യയില്‍ ഡിജിറ്റല്‍ വിടവ് ഏതാണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും ടിയര്‍ രണ്ട്, ടിയര്‍മൂന്ന് നഗരങ്ങളും ഇന്‍റര്‍നെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണെന്നും പറയുന്നു. ഈ ഇടത്തരം-പിന്നാക്ക നഗരങ്ങള്‍ കൂടി വന്‍തോതില്‍ ഇന്‍റര്‍നെറ്റ് സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ്.
ഇന്ത്യയുടെ ഇന്‍റര്‍നെറ്റ് സമ്പദ് വ്യവസ്ഥ ആറ് മടങ്ങ് കുതിക്കാന്‍ പോവുകയാണ്. 2022ല്‍ വെറും 17500 കോടി ഡോളര്‍ മാത്രമായിരുന്ന ഇന്‍റര്‍നെറ്റ് സമ്പദ് വ്യവസ്ഥയാണ് ഏഴ് വര്‍ഷം കൂടി കഴിഞ്ഞാല്‍ 2030ല്‍ ഒരു ലക്ഷം കോടി ഡോളറിലേക്ക് കുതിക്കാന്‍ പോകുന്നത്.
ഇ-കോണമി ഓഫ് എ ബില്ല്യണ്‍ കണക്ടഡ് ഇന്ത്യന്‍സ് (e-conomy of a billion connected Indians) എന്ന റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. ഇന്ത്യയുടെ സാങ്കേതികവിദ്യാമേഖലയ്‌ക്ക് ഇന്‍റര്‍നെറ്റ് സമ്പദ് വ്യവസ്ഥയുടെ സംഭാവന 2030ല്‍ 62ശതമാനമായി മാറും. 2022ല്‍ ഇത് വെറും 48 ശതമാനം മാത്രമായിരുന്നു. ഇന്‍റര്‍നെറ്റ് കുതിച്ചുചാട്ടത്തിലൂടെ ഫിന്‍ടെക്, സോഫ്റ്റ് വെയര്‍, ബിടുസി, ബിടിബി, ഇ-കൊമേഴ്സ് മേഖലകള്‍ വന്‍തോതില്‍ വളരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: