ന്യൂദല്‍ഹി: ഇന്ത്യന്‍ സ്ട്രീറ്റ് ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവച്ച ജപ്പാന് അംബാസഡര്‍ ഹിരോഷി സുസുക്കിയെ പ്രോത്സാഹിച്ചും സന്തോഷം പങ്കുവച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ജപ്പാന് അംബാസഡര്‍ ഹിരോഷി സുസുക്കി ഭാര്യയ്ക്കൊപ്പം പൂനെയിലെ തെരുവുകളില്‍ നിന്ന് ഇന്ത്യന്‍ ഭക്ഷണം ആസ്വദിക്കുന്നതിന്റെ വീഡിയോയ്ക്കാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.
പൂനെയിലെ ഒരു റെസ്റ്റോറന്റില്‍ അംബാസഡറും ഭാര്യയും വട പാവ്, മിസല്‍ പാവ് എന്നിവയും പരീക്ഷിച്ചു. ഇന്ത്യന്‍ ഭക്ഷണം കഴിക്കാനുള്ള മത്സരത്തില്‍ ഭാര്യ തന്നെ തോല്‍പ്പിച്ചതായി ജാപ്പനീസ് അംബാസഡര്‍ ട്വീറ്റ് ചെയ്തു. ഭക്ഷണം ആസ്വദിക്കുന്നതില്‍ ഭാര്യയോട് തോല്‍ക്കുന്നതുകൊണ്ട് കുഴപ്പമില്ല. നിങ്ങള്‍ ഇന്ത്യയുടെ പാചക വൈവിധ്യം ആസ്വദിക്കുന്നതിലും അത് ഇത്തരമൊരു നൂതനമായ രീതിയില്‍ അവതരിപ്പിക്കുന്നത് കാണുന്നതിലും സന്തോഷമുണ്ട. ഇനിയും ഇത്തരത്തിലുള്ള വീഡിയോകള്‍ പ്രതീക്ഷിക്കുന്നുവെന്നും ഇതിന് മറുപടിയായി പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
ശനിയാഴ്ച പൂനെയില്‍ മഹാരാഷ്ട്രന്‍ ശൈലിയിലുള്ള സ്ട്രീറ്റ് ഫുഡ് പരീക്ഷിക്കുന്ന ജാപ്പനീസ് പ്രതിനിധി സുസുക്കിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൂനെയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദേഹം വട പാവ്, മിസല്‍ പാവ് എന്നിവ കഴിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
എനിക്ക് ഇന്ത്യയിലെ സ്ട്രീറ്റ് ഫുഡ് ഇഷ്ടമാണ്, പക്ഷെ മസാല ഒരുപാട് എരിവാണെന്നും അദേഹം ട്വീറ്റില്‍ പറയുന്നു. തന്റെ ട്വിറ്റര്‍ ഫോളോവേര്സിന്റെ നിര്‍ദേശ പ്രകാരമാണ് ഇന്ത്യന്‍ സ്ട്രീറ്റ് ഭക്ഷണങ്ങള്‍ കഴിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും അത് വളരെ അധികം ഇഷ്ടമായെന്നും അദേഹം പറഞ്ഞു. എന്നാല്‍ തനിക്ക് കുറച്ച് എരിവുള്ളതാണ് താത്പര്യമെന്നും അദേഹം വ്യക്തമാക്കി. നിരവധിപേരാണ് അദേഹത്തിന്റെ വീഡിയോയില്‍ പ്രതികരണങ്ങളുമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: