ബീജിംഗ് : കോവിഡ് 19 വൈറസ് ചൈനീസ് ശാസ്ത്രജ്ഞരുടെ സൃഷ്ടിയാണെന്ന് ചൂണ്ടിക്കാട്ടിയുളള റിപ്പോര്‍ട്ട് പുറത്തുവന്നു. ചൈനീസ് സൈന്യത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വുഹാനിലെ ശാസ്ത്രജ്ഞരാണ് മാരക വൈറസിന്റെ സൃഷ്ടിക്ക് പിന്നില്‍. ലോകത്തിലെ ഏറ്റവും മാരകമായ കൊറോണ വൈറസുകളെ സംയോജിപ്പിച്ച് ജനിതക വ്യതിയാനം വന്ന പുതിയ വൈറസ് സൃഷ്ടിക്കുകയായിരുന്നു.
ജൈവായുധങ്ങളുടെ നിര്‍മ്മാണ പരീക്ഷണത്തിലായിരുന്നു ചൈനീസ് ശാസ്ത്രജ്ഞര്‍.വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്ന് വൈറസ് ചോര്‍ന്നതാണ് കോവിഡ് പൊട്ടിപ്പുറപ്പെടാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ദി സണ്‍ഡേ ടൈംസ് പത്രമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
രഹസ്യ റിപ്പോര്‍ട്ടുകള്‍, ആഭ്യന്തര ആശയവിനിമയ രേഖകള്‍, ഇമെയില്‍ കത്തിടപാടുകള്‍ തുടങ്ങി നൂറുകണക്കിന് രേഖകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
”വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കോവിഡ് -19 സൃഷ്ടിയിലും മറച്ചുവയ്ക്കലിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കൂടുതല്‍ വ്യക്തമായിക്കഴിഞ്ഞു- റിപ്പോര്‍ട്ട് തയാറാക്കിയ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷകരില്‍ ഒരാള്‍ റഞ്ഞു.
വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി 2003 ല്‍ സാര്‍സ് വൈറസിനെ കുറിച്ച് ഗവേഷണം തുടങ്ങി. തെക്കന്‍ ചൈനയിലെ ഗുഹകളിലെ വവ്വാലുകളില്‍ നിന്ന് ശേഖരിച്ച കൊറോണ വൈറസുകളില്‍ അപകടകരമായ പരീക്ഷണങ്ങളിലാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ ഏര്‍പ്പെട്ടത്.
യുനാന്‍ പ്രവിശ്യയിലെ ഒരു പ്രദേശത്ത് സാര്‍സിന് സമാനമായ ഒരു പുതിയ തരം കൊറോണ വൈറസ് ഗവേഷകര്‍ കണ്ടെത്തി. ഇതിനെ മറ്റ് ഇനം വൈറസുമായി സംയോജിപ്പിച്ചാണ് മാരക വൈറസ് സൃഷ്ടിച്ചത്.
ഒരു ഗവേഷണ സ്ഥാപനമായി അവതരിപ്പിക്കുന്നുണ്ടെങ്കിലും, വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ചൈനീസ് സൈന്യവുമായി രഹസ്യ പദ്ധതികളില്‍ സഹകരിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ അധികൃതര്‍ വെളിപ്പെടുത്തി. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി 2017 മുതല്‍ ചൈനീസ് സൈന്യത്തിന് വേണ്ടി ലബോറട്ടറി, മൃഗ പരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: