ഇംഫാല്‍: പ്രതിഷേധങ്ങളെ തുടര്‍ന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ജൂണ്‍ 15 വരെ നീട്ടി. സാമൂഹികമായി തെറ്റായ വാര്‍ത്തകളും കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് തടയാനാണ് ഇന്റര്‍നെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ജൂണ്‍ 15ന് ഉച്ചകഴിഞ്ഞ് മൂന്നുമണി വരെ ഇന്റര്‍നെറ്റ് നിരോധനം നീട്ടിയതായി പ്രസ്താവനയില്‍ പറയുന്നു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തിന്റെ ഒരു ഭാഗത്തുനിന്നും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മണിപ്പൂര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് മന്ത്രി ഡിആര്‍ സപം രഞ്ജന്‍ ശനിയാഴ്ച പറഞ്ഞു. ഇത് സംസ്ഥാനം സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനയാണ്.
മണിപ്പൂരില്‍ 349 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്. മണിപ്പൂരില്‍ ഉണ്ടായ ആക്രമങ്ങളില്‍ ഏറ്റുമുട്ടലില്‍ 60 ഓളം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടുവെന്നാണ് ഈ മാസം ആദ്യം മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞിരുന്നു. അക്രമത്തിനിടെ വീടുകള്‍ക്കും തീപിടിച്ചിട്ടുണ്ട്, സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നിന്ന് പുതിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൊത്തം കൊള്ളയടിച്ച 4,537 ആയുധങ്ങളില്‍ 990 ആയുധങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടെടുത്തതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: