ആലപ്പുഴ: ലൈഫ് കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്നും ഇതുവരെ ലൈഫിന്റെ കീഴില്‍ 3,44,010 വീടുകള്‍ പൂര്‍ത്തീകരിച്ച് നല്കാന് സാധിച്ചുവെന്ന് മന്ത്രി എം.ബി.രാജേഷ്. ഭൂരഹിത ഭവനരഹിതര്‍ക്ക് ലൈഫ് മിഷന് മുഖേന കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് നല്കുന്ന 200 ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ വിതരണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് ലൈഫ് മിഷനുമായി ധാരണ പത്രം ഒപ്പു വച്ചത് പ്രകാരം എറണാകുളം ജില്ലയില്‍ 206 ഗുണഭോക്താക്കള്‍ക്കും ആലപ്പുഴ ജില്ലയിലെ 23 ഗുണഭോക്താക്കള്‍ക്കും ഭുമി വാങ്ങുന്നതിന് ഇതിനോടകം ധനസഹായം നല്‍കിയിട്ടുണ്ട്.
ഭൂരഹിത ഭവനരഹിതരായ ലൈഫ് ഗുണഭോക്താക്കള്‍ക്ക് ഭൂമി വാങ്ങാന്‍ 2.5ലക്ഷം വീതം ധനസഹായമാണ് നല്‍കുന്നത്.പി. പി. ചിത്തരഞ്ജന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് സ്ലീബ പദ്ധതി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: