കോട്ടയം: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ സീലും ഒപ്പും നിര്‍മ്മിച്ച് ഗുരുതര ക്രമക്കേടിലൂടെ ജോലിതട്ടിയ കുട്ടി സഖാവിനെ പിടികൂടാന്‍ കഴിയാത്ത കേരളാ പോലീസ് കാക്കി ഊരിവെച്ച് സിപിഎം അംഗത്വം എടുക്കുന്നതാണ് നല്ലതെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍ ഹരി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് സഖാക്കളുടെ തട്ടിപ്പ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇടുക്കിയിലെ അഖില്‍ ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അകത്തുപോയ ശിവരഞ്ജിത് പിഎസി വഴി കേരളാ പോലീസില്‍ കടന്നുകൂടാന്‍ ശ്രമിച്ചത് കണ്ടതാണ്. തറയാണെങ്കിലും കുട്ടി സഖാവിന് തറയെന്നു പോലും എഴുതാന്‍ അറിയില്ല ”
നാടുനീളെ നടന്ന് വൈരുദ്ധ്യാത്മിക ഭൗതിക വാദം കുഴച്ച് സാമ്രാജിത്വ ഭീകരതചേര്ത്ത് പുരോഗമന വാദികള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും കഌസെടുക്കുന്ന സുനില്‍ പി ഇളയിടവും കലേഷിന്റെ കവിത മോഷ്ടിച്ച് സഖാവ് ദീപ നിശാന്തിന് കൊടുത്ത ശ്രീചിത്രനുമടക്കം മോഷണ കലയുടെ ഉന്നത ബിരുദം കരസ്ഥമാക്കിയ കമ്മ്യുണിസ്റ്റുകളാണ്.
സംഘ പരിവാറിന്റെ അറഞ്ചം പുറഞ്ചം കണ്ണടച്ച് ആക്രമിക്കുന്ന ‘കട്ട’കമ്മിണി ദീപ ഇടം വലം നോക്കാതെ കട്ട കവിത പ്രസിദ്ധീകരിക്കുകയും കിട്ടിയതൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വാങ്ങി കൂട്ടുകയും ചെയ്തു.
ഇന്ഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി ഗവേഷണ പ്രബന്ധത്തില്‍ ചങ്ങമ്പുഴയുടെ വഴക്കുലയെ വൈലോപ്പിള്ളിയുടെതാക്കി മാറ്റി പ്രബന്ധത്തിലെ മറ്റു കോപ്പിയടികള്‍ പിടിക്കപ്പെട്ടപ്പോള്‍
കോപ്പിയടിയല്ല ” ആശയം ഉള്‍ക്കൊണ്ടതാണ് എന്ന് പറഞ്ഞു കോപ്പിയടിക്ക് മലയാള ഭാഷയില്‍ പുതിയ വാഗ്ധോരണികള്‍ സംഭാവന ചെയ്ത ചിന്ത ജെറോമും അന്തസ്സായി പഠിച്ചു നേടിയവരല്ല ‘കട്ടതു തന്നെ” ഇവരുടെയൊക്കെ യോഗ്യത സഖാവാണ് എന്നത് മാത്രമാണ്.
കാലടി സംസ്കൃത സര്‍വകലാശാലയില്‍ പല പ്രഗത്ഭരും കടന്നുകൂടിയതിന്റ അന്തിചര്‍ച്ചകള്‍ കണ്ടതാണ്. കെ കെ രാഗേഷിന്റെ പ്രിയ പത്നി പ്രിയയും മുന്‍ എംപി പികെ ബിജുവിന്റെ ഭാര്യയും ഷംസീറിന്റെ ഭാര്യയും എംബി രാജേഷിന്റെ ഭാര്യയുടേതുമടക്കം ഏറെ ചര്‍ച്ചചെയ്ത നിയമനങ്ങള്‍ വേറെയും അന്തരീക്ഷത്തില്‍ ഉണ്ട്.
യുജിസി നിബന്ധനപ്രകാരം പിഎച്ച്ഡി യോഗ്യത വേണ്ട അധ്യപക തസ്തികയിലേക്ക് ഗവേഷണ ബിരുദമുള്ളവരെ തള്ളിക്കളഞ്ഞു നടത്തിയ നിയമനങ്ങള്‍ വേറെയും.നിലവില്‍ ഇത്തരം നിയമനങ്ങളുടെ പുതിയ വേര്‍ഷനാണ് കെ വിദ്യയിലൂടെ കേരളം കാണുന്നത്.
വിദ്യ സഖാവിനെ ഉടന്‍ തന്നെ പിടികൂടിയാല്‍ ക്രമക്കേടിന്റെ വ്യാപ്തി കൂടും എന്ന് അറിയാവുന്ന പോലീസ് സഖാക്കള്‍ സകലര്‍ക്കും രക്ഷപെടാനുള്ള അവസരമാണ് ഇപ്പോള്‍ കൊടുത്തിരിക്കുന്നത്
”ഇരു ലോകങ്ങളിലും ഒരുപോലെ മുന്നേറുന്നത് കാണാന്‍ കാലം കാത്തുനില്ക്കുന്നു” എന്ന് ആശംസ അറിയിച്ച ഇടത് അധ്യാപക സഖാക്കളും പട്ടികജാതി സംവരണം അട്ടിമറിച്ചു ദിവ്യയ്ക്ക് ഗവേഷനത്തിനു നിലമൊരുക്കിയ സകലരും ക്രമക്കേടില്‍ പിടിക്കപ്പെടും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് കേസ് അട്ടിമറിക്കാന്‍ ഉന്നതവിദ്യാഭ്യസ വകുപ്പും പോലീസും വിയര്‍പ്പൊഴുക്കുന്നത്. എന്‍ ഹരി ഫേസ് ബുക്കില്‍ കുറിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: