പി.കെ. സദാശിവന്‍പിള്ള
ഫോണ്‍: 8086413835
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)
അധികാരികളുടെ പ്രീതിയും സന്തോഷപ്രദമായ യാത്രകളും ഉണ്ടാകും. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. വിനോദയാത്രകളോ തീര്‍ത്ഥയാത്രകളോ മനഃസന്തോഷവും സമാധാനവും പ്രദാനം ചെയ്യും. വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും. കഫജന്യമായ അസുഖങ്ങള്‍ ഉപദ്രവിച്ചേക്കും.
ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം (½)
ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായസഹകരണങ്ങള്‍ ലഭിക്കും. രാഷ്ട്രീയക്കാര്‍ക്ക് അനുകൂല സമയമാണ്. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ വന്‍ നേട്ടമുണ്ടാകുന്നതാണ്. പുതിയ ചില ആശയങ്ങള്‍ രൂപംകൊള്ളും. വീട്ടുപകരണങ്ങളോ ആഭരണങ്ങളോ കൈമോശം വരാതെ ശ്രദ്ധിക്കണം. കുടുംബത്തിന്റെ പൊതുനിലവാരം ഉയരും.
മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം(¾)
സിനിമ, സംഗീതം മുതലായവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ഉദരസംബന്ധമായ അസുഖങ്ങള്‍ വരാനിടയുണ്ട്. ഒന്നിന് കരുതിവച്ച പണം മറ്റൊന്നിന് ചെലവഴിക്കേണ്ടതായി വരും. എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്.
കര്‍ക്കടകക്കൂറ്: പുണര്‍തം(¼), പൂയം, ആയില്യം
പൂര്‍വിക സ്വത്ത് അനുഭവയോഗ്യമാകും. ബിസിനസില്‍ പുരോഗതിയുണ്ടാകും. കോടതിയുമായി ബന്ധപ്പെട്ട് ചില കേസുകള്‍ ഉണ്ടായെന്നുവരും. പ്രേമം വിവാഹത്തില്‍ കലാശിക്കും.
ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (¼)
വിദേശത്തുള്ളവര്‍ വിവാഹിതരാവാനിടയുള്ള സന്ദര്‍ഭമാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട് ചില കരാറുകള്‍ ഏറ്റെടുക്കും. തൊഴില്‍രഹിതര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. വീടുവിട്ട് താമസിക്കേണ്ട അവസരം വരും.
കന്നിക്കൂറ്: ഉത്രം(¾), അത്തം, ചിത്തിര (½)
എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും വളരെ നല്ല സമയമാണ്. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്താന്‍ സാധിക്കും. ഭൂമി സംബന്ധമായി തര്‍ക്കങ്ങള്‍ ഉണ്ടാവാനിടയുണ്ട്. വാഹനങ്ങളില്‍നിന്ന് ധനാഗമം വര്‍ധിക്കുന്നതാണ്.
തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)
സര്‍ക്കാരില്‍നിന്ന് അനുകൂലമായ തീരുമാനങ്ങളുണ്ടാകും. പലതരം സുഖഭോഗങ്ങളും അനുഭവിക്കാന്‍ അവസരമുണ്ടാകും. സന്താന ജന്മംകൊണ്ട് ഗൃഹം അനുഗൃഹീതമാകും. മനസ്സില്‍ പുതിയ ആശയങ്ങള്‍ രൂപംകൊള്ളുന്നതും അവയെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതുമാണ്.
വൃശ്ചികക്കൂറ്: വിശാഖം(¼), അനിഴം, തൃക്കേട്ട
പ്രവര്‍ത്തന രംഗത്ത് ഊര്‍ജസ്വലതയും ധീരതയും പ്രകടിപ്പിക്കും. വ്യവസായം പുരോഗമിക്കും. ഭാര്യയുടെ സമ്പത്ത് അനുഭവയോഗ്യമാകും. യാത്രകള്‍ വേണ്ടത്ര സുഖകരമാവില്ല. പുതിയ വാഹനങ്ങള്‍ അധീനത്തില്‍ വന്നുചേരും. ഡോക്ടര്‍, എന്‍ജിനീയര്‍മാര്‍ എന്നിവര്‍ക്ക് അനുകൂലസമയമാണ്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)
ബിസിനസ്സില്‍ പ്രതീക്ഷിക്കാത്ത സന്ദര്‍ഭത്തില്‍ ഉയര്‍ച്ചയുണ്ടാകും. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. സര്‍വീസില്‍നിന്ന് നേട്ടങ്ങളും പ്രതീക്ഷിക്കാം. ദൂരയാത്രകള് ആവശ്യമായി വന്നേക്കും. വാഹനങ്ങളില്‍നിന്ന് അപകടം പറ്റാതെ ശ്രദ്ധിക്കേണ്ട സമയമാണ്.
മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)
സര്‍ക്കാരില്‍നിന്ന് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രസാധകന്മാര്‍ക്കും ഗ്രന്ഥകാരന്മാര്ക്കും പേരും പ്രശസ്തിയും ലഭിക്കും. വീട് മോടിപിടിപ്പിക്കാന്‍ ധാരാളം പണം ചെലവഴിക്കും.
കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി
സന്താനങ്ങള്‍ക്ക് ചില അസുഖങ്ങള്‍ വന്നുചേരും. പരീക്ഷകളില്‍ വിജയം കൈവരിക്കും. പുതിയ വ്യവസായങ്ങള്‍ തുടങ്ങാനിടവരും. പ്രമേഹരോഗികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദൂരയാത്രകള് ആവശ്യമായി വന്നേക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഉയര്‍ച്ചയുണ്ടാകാനിടയുണ്ട്.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
പുതിയ വ്യവസായങ്ങള്‍ ആരംഭിക്കും. വ്യാപാരം പൂര്‍വാധികം അഭിവൃദ്ധിപ്പെടും. ഉദ്യോഗത്തില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഭൂമിയില്‍നിന്ന് കാര്‍ഷികാദയം ലഭിക്കും. ജ്യേഷ്ഠ സഹോദരന്മാര്ക്കും പിതാവിനും ഐശ്വര്യം വര്‍ധിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: