Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ കാട്ടുപൂക്കളുമായി ‘ആരണ്യപര്‍വ്വം

പിറന്ന മണ്ണിനും സംസ്‌കാരത്തിനും വേണ്ടി നടത്തിയ പോരാട്ടത്തിന്റെ കനലുകളില്‍ മൂടിക്കിടന്ന മറവിയുടെ ചാരത്തെ കാറ്റില്‍ പറപ്പിച്ച് ഒരു ധീരയോദ്ധാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളിലേക്ക് നമ്മെ നയിക്കുകയായിരുന്നു തപസ്യ അവതരിപ്പിച്ച ആരണ്യപര്‍വ്വം എന്ന നാടകം.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Jun 11, 2023, 05:00 am IST
in Varadyam

പിറന്ന മണ്ണിനും സംസ്‌കാരത്തിനും വേണ്ടി നടത്തിയ പോരാട്ടത്തിന്റെ കനലുകളില്‍ മൂടിക്കിടന്ന മറവിയുടെ ചാരത്തെ കാറ്റില്‍ പറപ്പിച്ച് ഒരു ധീരയോദ്ധാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളിലേക്ക് നമ്മെ നയിക്കുകയായിരുന്നു തപസ്യ അവതരിപ്പിച്ച ആരണ്യപര്‍വ്വം എന്ന നാടകം. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായാണ് തപസ്യ കലാസാഹിത്യ വേദിയുടെ രംഗകലാവിഭാഗം തലയ്‌ക്കര ചന്തുവിന്റെ ധീരേതിഹാസം കഴിഞ്ഞദിവസം നാടകരൂപത്തിലരങ്ങേറ്റിയത്. സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന വി.എം. കൊറാത്തിന്റെ സ്മൃതിദിനത്തിലാണ് സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അധികമൊന്നും പ്രചാരം ലഭിച്ചിട്ടില്ലാത്ത ഒരു വനവാസി പോരാളിയുടെ രക്തസാക്ഷിത്വത്തിന്റെ കഥപറയുന്ന ആരണ്യപര്‍വ്വം അരങ്ങേറിയത്.

വീരപഴശ്ശി കേരളവര്‍മ്മയുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യ കമ്പനിക്കെതിരെ പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി നടന്ന പോരാട്ടത്തില്‍ ഒളിയുദ്ധം നടത്തിയ കുറിച്യപ്പടയുടെ തലവനായിരുന്നു തലക്കര ചന്തു. പതിനെട്ടാം നൂറ്റാണ്ടില്‍ പലഘട്ടങ്ങളിലായി ഇന്ത്യയിലെ പല നാടുകളില്‍ നടന്ന ഇംഗ്ലീഷ് വിരുദ്ധസമരങ്ങളെ പരമാവധി തമസ്‌കരിക്കുന്നതായിരുന്നു അടുത്തകാലം വരെയുള്ള നമ്മുടെ രാജ്യത്തെ സ്വാതന്ത്ര്യസമര ചരിത്രനിര്‍മ്മിതി. ജനതയുടെ സ്വത്വവും അവര്‍ക്ക് ഈ മണ്ണിലുള്ള അവകാശവും ചോദ്യം ചെയ്യപ്പെട്ടപ്പോഴുണ്ടായ സ്വാഭാവികമായ പ്രതികരണമായി പൊട്ടിപ്പുറപ്പെട്ട പോരാട്ടങ്ങളായിരുന്നു അവയെല്ലാം. അത്തരം സമരങ്ങളില്‍ പലതും ആദിവാസി ഗോത്രവിഭാഗങ്ങളില്‍ പെട്ടവര്‍ക്കിടയില്‍ നിന്നുയര്‍ന്നു വന്നതാണ്. അത്തരം സമരങ്ങളിലൊന്നായിരുന്നു വയനാട്ടിലെ കുറിച്യരുടെ യുദ്ധം. ആ യുദ്ധത്തിന് നേതൃത്വം നല്‍കിയ തലയ്‌ക്കര ചന്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികമൊന്നും ലഭ്യമല്ല എന്ന പരിമിതിയെ മറികടന്നുകൊണ്ടാണ്, തലയ്‌ക്കര ചന്തുവിന്റെ ജീവിതവും രക്തസാക്ഷിത്വവും പ്രമേയമാക്കി ഒരു നാടകം എന്ന ദൗത്യം തപസ്യയുടെ രംഗകലാവിഭാഗം ഏറ്റെടുത്തത്. ശശി നാരായണന്‍ എന്ന കൃതഹസ്തനായ നാടകസംവിധായകന്റെ നേതൃത്വത്തില്‍ ആ ശ്രമം പൂര്‍ണവിജയം നേടി. കോഴിക്കോട് എസ്.കെ. പൊറ്റെക്കാട്ട് സാംസ്‌കാരിക നിലയത്തില്‍ നിറഞ്ഞസദസ്സിന് മുമ്പാകെ നാടകം ആദ്യമായി അവതരിപ്പിച്ചപ്പോള്‍ രംഗത്തും അണിയറയിലും പ്രവര്‍ത്തിച്ചവര്‍ക്ക് ലഭിച്ച അഭിനന്ദനങ്ങള്‍ അതിന്റെ തെളിവാണ്.  

പഴശ്ശിത്തമ്പുരാന്റെ സൈനികമുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എടച്ചേന കുങ്കനൊപ്പം മുന്നില്‍ നിന്ന ഒരാളാണ് ചന്തു. പനമരം കോട്ട ആക്രമണത്തിലൂടെ ഇംഗ്ലീഷുകാരെ ഞെട്ടിക്കുകയും വയനാടന്‍ കാടുകളിലെ ഒളിയുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ഒടുവില്‍ തന്റെ രണ്ടാം ഭാര്യയാല്‍ ഒറ്റുകൊടുക്കപ്പെട്ട്  പിടിയിലായി ദാരുണായി കൊല്ലപ്പെടുകയും ചെയ്തു തുടങ്ങിയ ചില വിവരങ്ങള്‍ മാത്രമാണ് തലയ്‌ക്കര ചന്തുവിനെ കുറിച്ചുള്ള ചരിത്രത്തിലെ അറിവുകള്‍. ഈ അറിവുകള്‍ മാത്രം കൈമുതലാക്കി ഒന്നേമുക്കാല്‍ മണിക്കൂറോളം നീണ്ട ഒരു നാടകത്തിന്റെ ആവിഷ്‌കാരം തീര്‍ച്ചയായും അതിന്റെ സംവിധായകന്‍ ശശിനാരായണന്റെയും നാടകകൃത്ത് എം.കെ. രവിവര്‍മ്മയുടെയും സര്‍ഗസിദ്ധിയുടെ നിദാനമാണ്. പനമരം കോട്ടയുടെ സമീപത്തുള്ള കോളിമരത്തില്‍ കെട്ടിയിട്ടാണ് ചന്തുവിനെ ഇംഗ്ലീഷുകാര്‍ കൊന്നത്. ആ കോളിമരത്തില്‍ നിന്നാണ് നാടകം ആരംഭിക്കുന്നത്. തന്റെ മാറില്‍ കിടന്നുമരിച്ച ആ ധീരയോദ്ധാവിന്റെ ഓര്‍മ്മകളില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ആ മരത്തിന്റെ ചുവട്ടിലാരംഭിക്കുന്ന നാടകം ചന്തുവിന്റെ പോരാട്ടകഥയിലൂടെ സഞ്ചരിച്ച് കോളിമരത്തില്‍ തന്നെ സമാപിക്കുന്നു.  

ചന്തുവായി അഭിനയിച്ച ബിജു, പഴയം വീടനായി നടിച്ച എം.സി. രാജീവ്കമാര്‍, പഴശ്ശി രാജാവായി അഭിനയിച്ച കാര്‍ത്തികേയന്‍, ചന്തുവിന്റെ അമ്മയായ രമാദേവി, ബേബര്‍ സായിപ്പായ സാഗര്‍ കൃഷ്ണ, രാമചന്ദ്രന്‍ കണ്ണമംഗലം തുടങ്ങി വയനാട്ടിലെയും അട്ടപ്പാടിയിലെയും വനവാസി ഗോത്രക്കാരായ മരുതന്‍, രതീഷ്, വിനോദ്, ഹരി, പപ്പന്‍ അടക്കം എല്ലാ അഭിനേതാക്കളും മികച്ച അഭിനയം കാഴ്ച വെച്ചു. ഇതില്‍ തേയി ആയി അവിസ്മരണീയമായ അഭിനയം നടത്തിയ ശ്രീകലയുടെ പ്രകടനം താന്‍ അരങ്ങിനൊരു സര്‍ഗ്ഗ വാഗ്ദാനം ആണെന്ന് തെളിയിക്കുന്നതായിരുന്നു. ദീപ-ശബ്ദസംവിധാനങ്ങളും മികവുറ്റതായി. അറിയപ്പെടാത്ത സ്വാതന്ത്ര്യസമര നായകരെ നാടിന് പരിചയപ്പെടുത്തിക്കൊടുക്കുന്ന ഈ അമൃതകാലത്ത് കേരളക്കര മുഴുവന്‍ കണ്ടിരിക്കേണ്ട ഒരു നാടകമാണ് ആരണ്യപര്‍വ്വം.  

ജാതിമത ചിന്തകള്‍ക്കതീതമായി സാധാരണ ജനവിഭാഗങ്ങള്‍ ഒന്നിച്ചണിനിരന്ന ഒരു കാലത്തിന്റെ ഗൃഹാതുരത്വം കലര്‍ന്ന ഓര്‍മ്മകളടങ്ങിയ ഈ നാടകത്തെ ജനങ്ങള്‍ ഏറ്റെടുക്കുമെന്നതില്‍ സംശയമില്ല. തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ സഹായത്തോടെ അരങ്ങേറ്റിയ ഈ നാടകം വര്‍ത്തമാനകാല മലയാള നാടക ഭൂമികയില്‍ വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമാണ്.’

Tags: keralaMalayalamIndependence Dayനാടകംആരണ്യപര്‍വ്വം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

Mollywood

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.