പത്തനാപുരം (കൊല്ലം): ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഗണേഷ് കുമാര്‍ എംഎല്‍എക്ക് വക്കീല്‍ നോട്ടീസ്. ഏപ്രില്‍ 23ന് പട്ടാഴിയില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കവേയാണ് വിവാദ പരാമര്‍ശം നടത്തിയത്. ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നാണാവശ്യം.
ബിജെപി പത്തനാപുരം മണ്ഡലം പ്രസിഡന്റും പട്ടാഴി പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ എ.ആര്. അരുണ്‍, അഡ്വ. കല്ലൂര്‍ കൈലാസ്നാഥ് മുഖേനയാണ് നോട്ടീസ് അയച്ചത്. നിരുത്തരവാദപരമായി എംഎല്‍എ നടത്തിയ പ്രസംഗം പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകരുടേയും സത്കീര്‍ത്തിക്ക് ഭംഗം വരുത്തിയെന്ന് നോട്ടീസില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: