തിരുവനന്തപുരം: മഴയും ശക്തമായ കാറ്റും വീശിയടിച്ചതോടെ തിരുവനന്തപുരം പാങ്ങോട് വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു വീട് തകര്‍ന്നു. ഭരതന്നൂര്‍ മാറനാട് സ്വദേശി വേണു രാജന്റെ വീടാണ് തകര്‍ന്നത്.
ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീഴുമ്പോള്‍ വീടിനുളളില്‍ താമസക്കാര്‍ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ ആളപായം ഉണ്ടായില്ല. അതിനിടെ കാലവര്‍ഷം സംസ്ഥാനം മുഴുവന്‍ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി മിന്നലും കാറ്റോട് കൂടിയ മഴക്കും സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: