ന്യൂദല്‍ഹി : വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് അധ്യാപികയാവാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ ഉറപ്പായും നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കണം. സര്‍ക്കാരിന് ഇവിടുത്തെ സര്‍വകലാശാലകളെ നിയന്ത്രിക്കണമെങ്കില്‍ അതിന് പ്രത്യേക വകുപ്പ് ഉണ്ടാക്കാത്തത് എന്തുകൊണ്ടാണ്. സര്‍വകലാശാലകളിലും കോളേജുകളിലും കേരളത്തില്‍ യൂണിയന് പ്രവര്‍ത്തനങ്ങളും പുറത്തു നിന്നുള്ള ഇടപെടലുകളുടെയും അതിപ്രസരമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ആര്‍ഷോ നല്കിയ പരാതിയും വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കിയ വിദ്യക്കെതിരായ കേസും രണ്ടും രണ്ടാണെന്നും രണ്ടും വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞു. വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഎമ്മല്ല. വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയ വിദ്യയ്ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കും.
മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാവ് ആര്‍ഷോക്കെതിരെ വലിയ ഗൂഢാലോചനയാണ് നടന്നിട്ടുള്ളത്. എസ്എഫ്ഐയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണത്. ഇതിന് പിന്നില്‍ ആരാണെങ്കിലും പുറത്തുകൊണ്ടുവരുമെന്നും എം.വി. ഗോവിന്ദന് പ്രതികരിച്ചു.
മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് കോളേജിലെത്തി മൊഴിയെടുത്തു. ജില്ലാ ക്രൈംബ്രാഞ്ച് എസിപി പയസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോളേജിലെത്തിയത്. പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയിയുടെ മൊഴി എടുത്തു. കേസില്‍ അഞ്ച് പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: