ഇംഫാല്‍: വിവിധ വംശീയ വിഭാഗങ്ങള്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കുന്നതിനുള്ള പ്രക്രിയ സുഗമമാക്കുന്നതിന് മണിപൂര്‍ ഗവര്‍ണര്‍ അനുസൂയ യുകെയുടെ അധ്യക്ഷതയില്‍ അദ്ദേഹം കേന്ദ്രം മണിപ്പൂരില്‍ ഒരു സമാധാന സമിതി രൂപീകരിച്ചു. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ്, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ എന്നിവരടങ്ങുന്നതാണ് സമിതി.
വിവിധ വംശീയ വിഭാഗങ്ങള്‍ക്കിടയില്‍ സാമൂഹിക ഐക്യം, പരസ്പര ധാരണ, സുഗമമായ ആശയവിനിമയം എന്നിവ ശക്തിപ്പെടുത്തുക കൂടിയാണ് സമിതിയുടെ ചുമതല. മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, സാഹിത്യകാരന്മാര്, കലാരംഗത്തുളളവര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ വംശീയ വിഭാഗങ്ങളുടെ പ്രതിനിധികള്‍ എന്നിവരും സമിതിയുടെ ഭാഗമാണ്.
കഴിഞ്ഞ മാസം മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സമാധാന സമിതി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അക്രമത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: