ടെഹ്‌റാന്‍: ഇറാനിലെ 75000 മോസ്‌ക്കുകളില്‍ 50,000 എണ്ണവും പൂട്ടിയെന്ന് മൗലാനാ മുഹമ്മദ് അബുള്‍ഗസീം ദൗലാബി. ഇസ്ലാമിക വിശ്വാസികളുടെ എണ്ണം കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ദൗലാബി, ഇത് രാജ്യത്തെ ഇസ്ലാമിന്റെ പരിതാപകരമായ അവസ്ഥയാണെന്നും വിലപിക്കുന്നു. ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിക്കുക കൂടി ചെയ്തതോടെയാണ്, വിശ്വാസം വിട്ടെറിയുന്നവരുടെ എണ്ണം കുത്തനെ കൂടിയത്.
ഇറാന്‍ ഭരണ കൂടവും മദ്രസകളുമായുള്ള ഏകോപനത്തിന് ചുമതലപ്പെട്ടയാളാണ് ദൗലാബി. സമൂഹത്തിന്റെ മതാത്മകത നഷ്ടപ്പെടുന്നത് ഇസ്ലാമിക നിയമ സാധുത പോലും അവഗണിക്കപ്പെടുകയാണ്. ഇസ്ലാമിന്റെ പേരില്‍ ഏകാധിപത്യം അടിച്ചേല്‍പ്പിക്കുന്നത് പ്രശ്‌നമാണെന്നും മൗലവിമാര്‍ പറയുന്നു. ആരാധനയ്‌ക്ക് ആള്‍ക്കാര്‍ എത്താത്തതു മൂലമാണ്,60 ശതമാനം മോസ്‌ക്കുകളും അടച്ചിട്ടതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: