തിരുവനന്തപുരം: നിര്‍മ്മിത ബുദ്ധി എന്നൊക്കെ നമ്മള് കേട്ടുതുടങ്ങുന്നതിന് എത്രയോ മുന്‍പ് അമേരിക്കയിലെ സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് എടുത്തപ്പോള്‍ നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് പഠിച്ച ആളാണ് മോദിസര്‍ക്കാരിലെ ഈ യുവ ഐടി സഹമന്ത്രി. യുഎസിലെ മുന്‍നിര യൂണിവേഴ്സിറ്റികളിലൊന്നായ ചിക്കാഗോയിലെ ഇലിനോയ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നാണ് രാജീവ് ചന്ദ്രശേഖര്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് എടുത്തത്. അതും 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ്.
നൊസ്റ്റാള്ജിയയോടെയുള്ള രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ്:
അന്ന് അദ്ദേഹം പഠിച്ച വിഷയങ്ങളില്‍ ഒരു പ്രധാന വിഷയമായിരുന്നു നിര്‍മ്മിത ബുദ്ധി. അന്ന് രാജീവ് ചന്ദ്രശേഖര്‍ പഠിച്ച പുസ്തകം ഇപ്പോഴും അദ്ദേഹം ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്നുവെന്നും ചാറ്റ്ജിപിടിയുടെ സിഇഒ സാം ആള്‍ട്ട്മാന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ താന്‍ 35 വര്‍ഷം മുന്‍പ് ഈ വിഷയം പഠിച്ച കാര്യവും അല്പം നൊസ്റ്റാള്‍ജിയയോടെ ഓര്‍മ്മിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ ഒരു പോസ്റ്റിട്ടിരുന്നു. യൂജിന്‍ ചര്നിയാകും ഡ്ര്യൂ മക് ഡെര്മോട്ടും ചേര്‍ന്ന് രചിച്ച ‘ഇന്‍ട്രൊഡക്ഷന്‍ ടു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ എന്ന ചുവന്ന പുറംചട്ടയുള്ള ആ പുസ്തകത്തിന്റെ ചിത്രവും രാജീവ് ചന്ദ്രശേഖര്‍ പങ്കുവെച്ചിരുന്നു.
എന്തായാലും നിര്‍മ്മിത ബുദ്ധി വലിയ രീതിയില്‍ ഇന്ത്യയെ സ്വാധീനിക്കാന്‍ പോകുന്ന ഈ വേളയില്‍ അതിന്റെ സൂക്ഷ്മതകള്‍ അറിയുന്ന ഒരു വ്യക്തിയെ തന്നെ അത് കൈകാര്യം ചെയ്യാന്‍ മോദി തന്റെ മന്ത്രിസഭയില്‍ എടുത്തത് ഒന്നും അറിയാതെയല്ല. കാരണം നിര്‍മ്മിത ബുദ്ധി അമൃത് മാത്രമല്ല, കാളകൂടവുമാണ്. അതുകൊണ്ട് എവിടെ നിയന്ത്രിക്കണം, എവിടെ സ്വതന്ത്രമാക്കണം എന്നറിയേണ്ടത് നിര്‍ബന്ധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: