ആലപ്പുഴ: പിണറായി വിജയന് സര്‍ക്കാര്‍ ഈ നാട് വിറ്റ് തുലച്ച് പണം ഉണ്ടാക്കാം എന്ന കാര്യത്തില്‍ ഗവേഷണം നടത്തുന്നവരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്.
മാരാരികുളം കടല്‍ത്തീരം ഒരു മാനദണ്ഡവുമില്ലാതെ നിലവിലുള്ള നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് സാഹസിക ടൂറിസത്തിന്റെ പേരില്‍ സ്വകാര്യവ്യക്തികള്‍ക്ക് തീറെഴുതി കൊടുക്കാന്‍ പോവുകയാണ് ഇടതുസര്‍ക്കാര്‍. മാരാരികുളം കടല്‍ത്തീരം സ്വകാര്യവ്യക്തിക്ക് എഴുതിക്കൊടുക്കുന്നതിനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മീന്‍പിടിക്കുന്ന ബോട്ട് ടൂറിസം ബോട്ടാക്കി മാറ്റി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നതാണ് ഇവിടുത്തെ ടൂറിസം. കേരളത്തില്‍ എത്ര വിനോദസഞ്ചാര ബോട്ടുകള്‍ ഉണ്ടെന്ന് പോലും ടൂറിസം മന്ത്രിക്ക് അറിയില്ല. സാഹസിക ടൂറിസം എന്ന പേരില്‍ ജനങ്ങളെ കൊലയ്ക്ക് കൊടുക്കാന്‍ ബിജെപി അനുവദിക്കില്ല. സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ നടക്കുന്നത് വലിയ സമരത്തിന്റെ തുടക്കമാണ്. മാരാരികുളം കടപ്പുറത്തിന്റെ നൈസര്‍ഗികമായ പ്രത്യേകത നശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
മാരാരിക്കുളം മണ്ഡലം പ്രസിഡന്റ് കെ. വി. ബ്രിട്ടോ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജാക്സണ് ആറാട്ടു കുളം, ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍, ദേശീയ സമിതി അംഗം വെളിയാകുളം പരമേശ്വരന്, ദക്ഷിണ മേഖല സെക്രട്ടറി ബി. കൃഷ്ണകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വിമല്‍ രവീന്ദ്രന്, അരുണ്‍ അനിരുദ്ധന്, ജില്ലാ വൈസ് പ്രസിഡന്റ് റ്റി. സജീവ് ലാല്‍, ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ആര്. ഉണ്ണികൃഷ്ണന്, ബി. ഡി. ജെ. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. ജ്യോതിസ്, ജില്ലാ പ്രസിഡണ്ട് റ്റി. അനിയപ്പന്, ബി. ജെ. പി സംസ്ഥാന സമിതി അംഗം സി. മധുസൂതനന് ആലപ്പുഴ മണ്ഡലം പ്രസിഡണ്ട് സജി. പി. ദാസ്, മണ്ഡലം ജനറല്‍ സെക്രട്ടറി മാരായ ജി.മുരളീധരന്, ജി. മോഹനന്, പ്രതിഭ ജയേക്കര്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ രാഷ്രീയ പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് വന്നവരെ സംസ്ഥാന അധ്യക്ഷന്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. സമാപന സമ്മേളനം ദക്ഷിണ മേഖല അധ്യക്ഷന്‍ കെ. സോമന് ഉദ്്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി. കെ. വാസുദേവന്‍, സംസ്ഥാന സമിതി അംഗം സി. എ. പുരുഷോത്തമന്, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് വി. ശ്രീജിത്ത്, ഗീതരാം ദാസ്, പെരുമ്പളം ജയകുമാര്‍, ലിജു. പി. പുറക്കാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: