Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും

കലാപത്തിന്റെ പേരില്‍ പ്രചരിക്കുന്ന ചില കഥകളെ വസ്തുതകളാക്കി അവതരിപ്പിച്ച് മോദിയെ കുറ്റപ്പെടുത്തുന്ന ഡോക്യുമെന്ററി ബിബിസി നിര്‍മിച്ചത് പ്രത്യക്ഷത്തില്‍ തന്നെ തികഞ്ഞ നിയമലംഘനവും രാജ്യത്തെ പരമോന്നത നീതിപീഠത്തോടുള്ള അനാദരവുമായിരുന്നു. എന്നിട്ടുപോലും ബിജെപിയോടും മോദിയോടുമുള്ള രാഷ്‌ട്രീയ വിരോധം മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സും മുസ്ലിം മതമൗലികവാദികളും ബിബിസിയെ പിന്തുണയ്‌ക്കുകയായിരുന്നു. ബിബിസിയുടെ നികുതി വെട്ടിപ്പും തട്ടിപ്പും പുറത്തായതോടെ ഇക്കൂട്ടരുടെയും മുഖംമൂടിയാണ് അഴിഞ്ഞുവീണിരിക്കുന്നത്

Janmabhumi Editorial Desk by Janmabhumi Editorial Desk
Jun 9, 2023, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ കള്ളക്കഥ ചമയ്‌ക്കുകയും, അതിനെതിരെ നിയമപരമായ നടപടിയെടുത്തപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മുറവിളി കൂട്ടുകയും ചെയ്ത വിദേശ മാധ്യമമായ ബിബിസിയുടെ വെട്ടിപ്പ് പുറത്തായിരിക്കുന്നു.  ആദായ നികുതി അടയ്‌ക്കാതെ നാല്‍പ്പതു കോടി രൂപ ബിബിസി വെട്ടിച്ചതായാണ് ഈ മാധ്യമ സ്ഥാപനം ആദായനികുതി വകുപ്പിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍നിന്ന് വ്യക്തമാവുന്നത്. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കുത്തിനിറച്ച ഇന്ത്യ-ദ മോദി ക്വസ്റ്റ്യന്‍ എന്ന ഒരു ഡോക്യുമെന്ററി ബിബിസി ഇന്ത്യയില്‍ സംപ്രേഷണം ചെയ്തത് വലിയ വിവാദമാവുകയുണ്ടായി. അതിനു പിന്നാലെ ബിബിസിയുടെ മുംബൈയിലെയും ദല്‍ഹിയിലെയും ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇത് മാധ്യമവേട്ടയായി ചിത്രീകരിച്ച് രാജ്യത്തെ ലെഫ്റ്റ് ലിബറലുകളും ചില മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവരികയും ചെയ്തു. മോദി സര്‍ക്കാര്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുകയാണെന്നായിരുന്നു വിമര്‍ശനം. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തടയാനാവില്ലെന്ന നിലപാടുമായി ബിബിസിയെ പിന്തുണച്ച് ബ്രിട്ടീഷ് സര്‍ക്കാരും രംഗത്തുവന്നു. എന്നാല്‍ രാജ്യത്തെ നിയമം അനുസരിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിബിസി തന്നെ ഇപ്പോള്‍ സമ്മതിച്ചിരിക്കുകയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ബിബിസിയെ പാടിപ്പുകഴ്‌ത്തിയവര്‍ ഇനി എന്തുപറയുമെന്നാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്.

2016 മുതല്‍ 22 വരെയുള്ള ആറ് വര്‍ഷത്തെ നികുതിവെട്ടിപ്പു മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനു മുന്‍പുള്ള കാലയളവില്‍ ബിബിസി എത്രമാത്രം തട്ടിപ്പു നടത്തിയിട്ടുണ്ട് എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ആറുവര്‍ഷത്തേക്ക് 40 കോടിയാണെങ്കില്‍ നികുതി വെട്ടിപ്പിന്റെ മുഴുവന്‍ കണക്കെടുക്കുമ്പോള്‍ എത്ര വലിയ അഴിമതിയാണ് ഈ മാധ്യമ ഭീമന്‍ നടത്തിയിരിക്കുന്നതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഏറ്റവും വിചിത്രമായ കാര്യം 40 കോടിയുടെ നികുതി അടച്ചിട്ടില്ലെന്ന് സമ്മതിക്കേണ്ടി വന്ന ബിബിസി ഈ തുക അടയ്‌ക്കുകയോ അടയ്‌ക്കാമെന്ന് ഉറപ്പുനല്‍കുകയോ ചെയ്തിട്ടില്ല. രാജ്യത്തെ നിയമം അനുസരിക്കുന്നതിനുള്ള മടിയാണ് ഇതു കാണിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെങ്കിലും ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ എടുക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച സ്ഥാപനമാണ് ബിബിസി. ഇന്ത്യക്കാരെ അവഹേളിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ പാരമ്പര്യമാണ് ഈ സ്ഥാപനം പിന്തുടരുന്നത്. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് ഇന്ത്യയില്‍ നടന്നിട്ടുള്ള അടിച്ചമര്‍ത്തലുകളെയും ജാലിയന്‍ വാലാബാഗ് ഉള്‍പ്പെടെയുള്ള കൂട്ടക്കൊലകളെയും കുറിച്ച് നിശ്ശബ്ദത പാലിക്കുന്ന ബിബിസിയുടെ സാമ്രാജ്യത്വ മനോഭാവം പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിനൊന്നും കൃത്യമായ മറുപടിയില്ലാതെ ഇന്ത്യാ വിരോധം തുടരുകയാണ് ഈ സ്ഥാപനം ചെയ്യുന്നത്. ഇതിനെ സഹായിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന രാജ്യസ്‌നേഹമില്ലാത്ത ഒരുപറ്റം സാമ്രാജ്യത്വദാസന്മാര്‍ എന്നും ഇന്ത്യയിലുണ്ടായിരുന്നു.  മോദി സര്‍ക്കാര്‍ ഇതൊന്നും അനുവദിക്കാത്തതാണ് ബിബിസി അതിന്റെ ദുര്‍മുഖം കാണിക്കാനുള്ള ഒരു കാരണം.

നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യയ്‌ക്ക് ലോകരാജ്യങ്ങളില്‍ ലഭിക്കുന്ന പ്രാമുഖ്യവും, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി തന്നെ മൂന്നാമതും അധികാരത്തിലെത്തുമെന്നതും പല കേന്ദ്രങ്ങളെയും നിരാശപ്പെടുത്തുകയും അമര്‍ഷം കൊള്ളിക്കുകയും ചെയ്യുകയാണ്. ഇതുകൊണ്ടാണ് വസ്തുതാവിരുദ്ധവും ഏകപക്ഷീയവുമായ ഒരു ഡോക്യുമെന്ററി നിര്‍മിച്ച് മോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ നടന്ന കലാപത്തില്‍ മോദിയെ കുടുക്കാന്‍ പത്ത് വര്‍ഷം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് കിണഞ്ഞു ശ്രമിച്ചതാണ്. അവര്‍ പരാജയപ്പെടുകയായിരുന്നു. നരേന്ദ്ര മോദി കുറ്റക്കാരനല്ലെന്നു മാത്രമല്ല, പ്രതിപോലുമല്ലെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തിയതാണ്. ഈ റിപ്പോര്‍ട്ട് സുപ്രീംകോടതി ശരിവയ്‌ക്കുകയും ചെയ്തു. എന്നിട്ടാണ് തികഞ്ഞ മുന്‍വിധിയോടെ കലാപത്തിന്റെ പേരില്‍ പ്രചരിക്കുന്ന ചില കഥകളെ വസ്തുതകളാക്കി അവതരിപ്പിച്ച് മോദിയെ കുറ്റപ്പെടുത്തുന്ന ഡോക്യുമെന്ററി ബിബിസി നിര്‍മിച്ചത്. ഇത്  പ്രത്യക്ഷത്തില്‍ തന്നെ തികഞ്ഞ നിയമലംഘനവും രാജ്യത്തെ പരമോന്നത നീതിപീഠത്തോടുള്ള അനാദരവുമായിരുന്നു. എന്നിട്ടുപോലും ബിജെപിയോടും മോദിയോടുമുള്ള രാഷ്‌ട്രീയ വിരോധം മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സും മുസ്ലിം മതമൗലികവാദികളും ചില പ്രതിപക്ഷ കക്ഷികളും ബിബിസിയെ പിന്തുണയ്‌ക്കുകയായിരുന്നു. ബിബിസിയുടെ നികുതി വെട്ടിപ്പും തട്ടിപ്പും പുറത്തായതോടെ ഇക്കൂട്ടരുടെയും മുഖംമൂടിയാണ് അഴിഞ്ഞുവീണിരിക്കുന്നത്.

Tags: indiaകേന്ദ്ര സര്‍ക്കാര്‍BBC
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

India

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

India

‘ ജയ് ജവാൻ , ജയ് കിസാൻ ‘ ; നമ്മുടെ ഭക്ഷ്യസംഭരണികൾ നിറഞ്ഞിരിക്കുന്നു , രാജ്യത്തെ ഒരു പൗരനും പരിഭ്രാന്തരാകേണ്ടതില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ

India

നിരത്തി കിടത്തി 22 മൃതദേഹങ്ങൾ ; കുടുംബാംഗങ്ങളുടെ മൃതദേഹത്തിനരികിൽ വിഷമത്തോടെ മൗലാന മസൂദ് അസ്ഹർ

India

ഇന്ത്യ ഈ സമയത്ത് നിർത്തിയാൽ, ഞങ്ങൾ സമാധാനത്തെ കുറിച്ച് പരിഗണിക്കും ; പ്രതികാരം ചെയ്യുമെന്ന് ഒന്നും പേടിക്കേണ്ട ; പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വനിതാസംഗമം ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ സര്‍വകലാശാല വിസി പ്രൊഫ. സിസ തോമസിന് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ഉപഹാരം നല്‍കുന്നു

ലഹരിക്കെതിരെ ഒരുമിച്ച് പോരാടാനുറച്ച് വനിതാകൂട്ടായ്മ

ഓപ്പറേഷന്‍ സിന്ദൂര്‍ സ്ത്രീകള്‍ക്ക് അഭിമാനം: ആര്‍. ശ്രീലേഖ

സംസ്‌കൃതം ഈ മണ്ണിന്റെ ഭാഷ: ഗവര്‍ണര്‍

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധിസഭ ചാലക്കുടി വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ജസ്റ്റിസ്് എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭയ്‌ക്ക് തുടക്കം

കുഞ്ഞുണ്ണി പുരസ്‌കാരം കഥാകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ സാഹിത്യകാരി ശ്രീകല ചിങ്ങോലിക്ക് നല്‍കുന്നു

വള്ളത്തോള്‍ കഴിഞ്ഞാല്‍ കേരളം കണ്ട ഭാഷാ സ്‌നേഹിയാണ് കുഞ്ഞുണ്ണി മാഷെന്ന് ജോര്‍ജ് ഓണക്കൂര്‍

ബിജപി വയനാട് ജില്ലാ കണ്‍വന്‍ഷനില്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പാകിസ്ഥാനെതിരെ രാജ്യം ഒറ്റക്കെട്ട്: രാജീവ് ചന്ദ്രശേഖര്‍

കോഴിക്കോട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്ന വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനത്തില്‍ പ്രൊഫ. കെ.വി. വാസുദേവന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പണ്ഡിതരത്‌ന പുരസ്‌കാരം സമര്‍പ്പിക്കുന്നു

പാകിസ്ഥാന്‍ കൃത്രിമ ഭൂപ്രദേശം: ഗവര്‍ണര്‍ ആര്‍ലേക്കര്‍

പി. ശ്രീകുമാര്‍ ഗവര്‍ണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി

മുഖ്യമന്ത്രിയുടെ വാഴ്‌ത്തുപാട്ടിന് പിന്നാലെ പിണറായി വിജയന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി: ലക്ഷങ്ങൾ ചിലവ്

ഇസ്‌ലമാബാദിലും ലാഹോറിലും അടക്കം പാകിസ്താന്‍ നഗരങ്ങളില്‍ സ്‌ഫോടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies