പാരിസ്: ഇസ്ലാമിക തീവ്രവാദത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിയ്ക്കുന്ന ഫ്രാന്‍സില്‍ വ്യാഴാഴ്ച വീണ്ടും കത്തിയാക്രമണം. ഇക്കുറി സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥിയെന്ന് അവകാശപ്പെടുന്ന വ്യക്തി കത്തി ഉപയോഗിച്ച് നാല് കുഞ്ഞുങ്ങളെയും മൂന്ന് മുതിര്‍ന്നവരെയും കുത്തിപ്പരിക്കേല്പിച്ചത്. ഇതില്‍ മൂന്ന് കുട്ടികളുടെയും മുതിര്‍ന്നവരില്‍ ഒരാളുടെയും നില ഗുരുതരമാണ്. ഒരു കുട്ടിക്ക് നിസ്സാര പരിക്കുകളേയുള്ളൂ.
തനിക്ക് അഭയം നല്‍കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ ഫ്രാന്‍സ് നിരസിച്ചതിന് പ്രതിഷേധമെന്നോണ് ആക്രമണം നടത്തിയതെന്ന് അക്രമി പറയുന്നു. ആനിസിയിലുള്ള കുട്ടികളുടെ പാര്‍ക്കിലേക്ക് കയറിയാണ് അക്രമി കുട്ടികളെ കുത്തിയത്. മൂന്നിനും അഞ്ചിനും ഇടയില്‍ പ്രായമായ കുട്ടികളെയാണ് ആക്രമിച്ചത്.
പ്രതിപക്ഷ നേതാവ് ലേ പെന്‍ സംഭവത്തെ അപലപിച്ചു. ഭയത്തോടെയും ഭീതിയോടെയും മാത്രമാണ് കുട്ടികള്‍ക്ക് നേരെയുള്ള കത്തിയാക്രമണത്തെ കാണുന്നതെന്ന് ലേ പെന്‍ ട്വിറ്ററില്‍ കുറിച്ചു. ഫ്രാന്‍സിലേക്ക് മുസ്ലിങ്ങളുടെ കുടിയേറ്റം അവസാനിപ്പിക്കണമെന്ന ശക്തമായ അഭിപ്രായപ്രകടനം നടത്തുന്ന നേതാവാണ് ലേ പെന്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഇസ്ലാമിക തീവ്രവാദത്തെ ശക്തമായി എത്രിക്കുന്ന വ്യക്തിയാണ്.
31 കാരനായ അക്രമി ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട വ്യക്തി?
അതേ സമയം 31 കാരനായ അക്രമി മുസ്ലിമല്ല, ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട വ്യക്തിയാണെന്ന് ചില വാര്‍ത്തകള്‍ പറയുന്നു. അദ്ദേഹം ജീസസ് ക്രൈസ്റ്റ് എന്ന് ഉറക്കെ ഉച്ചരിച്ചാണ് കുട്ടികള്‍ക്ക് നേരെ കത്തി വീശിയതെന്ന് പറയുന്നു. ഫ്രാഞ്ച് പൗരത്വം നല്‍കാത്തതിലെ അമര്‍ഷമാണ് ഈ യുവാവിനെ കുട്ടികള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട് തന്റെ നിരാശ പ്രകടിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: