പ്രാഗ്: ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബ്ബ് ഫിയോറന്റീനയെ തോല്‍പ്പിച്ച് പ്രീമിയര്‍ ലീഗ് ക്ലബ്ബ് വെസ്റ്റ് ഹാം യുണൈറ്റഡ് യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് കിരീടം നേടി. ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു വെസ്റ്റ്ഹാം വിജയം.
43 വര്‍ഷത്തിനിടെ വെസ്റ്റ് ഹാം ആദ്യമായാണ് ഒരു കിരീടത്തില്‍ മുത്തമിടുന്നത്. 1965ലാണ് ടീം ആദ്യമായി കപ്പടിച്ചത്. അവസാന മിനിറ്റില്‍ ജറോദ് ബോവെന്‍ നേടിയ ഗോളിലാണ് വെസ്റ്റ് ഹാം കിരീട വരള്‍ച്ച അവസാനിപ്പിച്ചത്.
കളിയുടെ രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. 62-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സെയ്ദ് ബെണ്റാഹ്മ വെസ്റ്റ് ഹാമിനെ മുന്നിലെത്തിച്ചു. അഞ്ച് മിനിറ്റിനുള്ളില്‍ ഗിയകോമോ ബൊണാവെന്ച്യൂറയിലൂടെ ഫയോറെന്റീന തിരിച്ചടിച്ചു. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുമെന്ന് തോന്നിച്ചപ്പോളാണ് 90-ാം മിനിറ്റില്‍ ബോവെന്റെ ഗോളെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: