ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജ്യത്തിന് പുറത്തേക്ക് പോകുമ്പോഴെല്ലാം രാജ്യത്തെ വിമര്‍ശിക്കുകയും ആഭ്യന്തര രാഷ്ട്രീയത്തെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്യുന്നത് ശീലമാണ്. ദേശീയ രാഷ്ട്രീയം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നത് ദേശീയ താല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷത്തെ വിദേശ നയത്തെ കുറിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാജ്യത്ത് ജനാധിപത്യ സ്ഥാപനങ്ങള്‍ ദുര്‍ബലമാകുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ ജയശങ്കര്‍ തള്ളിക്കളഞ്ഞു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് പുറത്ത് പോകുമ്പോഴെല്ലാം രാജ്യത്തെ വിമര്‍ശിക്കുകയും നമ്മുടെ രാഷ്ട്രീയത്തെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്യുന്നത് രാഹുല്‍ ഗാന്ധിയുടെ ശീലമാണ്. ഇന്ന് ലോകം നമ്മെ ശ്രദ്ധക്കുന്നു, അപ്പോഴാണ് അന്തര്‍ദേശീയ കാര്യങ്ങളെ കുറിച്ച് രാജ്യത്തിനു പുറത്തുപോയി സംസാരിക്കുന്നത്. ഇതിന്റെ പേരില്‍ രാഹുലിന് എന്തെങ്കിലും പിന്തുണ ലഭിക്കുമെന്നും കരുതുന്നില്ലെന്നും അദേഹം വ്യക്തമാക്കി.
ഇത് ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടെ എല്ലാവര്ക്കും അവരവരുടെ രാഷ്ട്രീയവും താത്പര്യങ്ങളും ഉണ്ട്. അതുകൊണ്ടു തന്നെ രാജ്യത്തിനകത്ത് എന്ത് ചെയ്താലും എനിക്ക് എതിര്‍പ്പില്ല, എന്നാല്‍ ദേശീയ രാഷ്ട്രീയം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നത് ദേശീയ താല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: