കാസർഗോഡ്: രണ്ട് വര്‍ഷം മഹാരാജാസില്‍ പഠിപ്പിച്ചു എന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് മുന്‍ എസ് എഫ് ഐ നേതാവ് വിദ്യ കരിന്തളം ഗവണ്മെന്‍റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഹാജരാക്കിയെന്നും ആ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും സ്ഥിരീകരിച്ചു. താന്‍ ഇങ്ങിനെ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന വിശദീകരണവുമായാണ് വിദ്യ ആരോപണങ്ങളെ നേരിടാന്‍ ശ്രമിക്കുന്നത്.
എന്നാല്‍ കെ. വിദ്യ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് മഹാരാജാസ് കോളജ് അധികൃതരാണ് സ്ഥിരീകരിച്ചതെന്ന് പറയുന്നു. വ്യാജ സർട്ടിഫിക്കറ്റ് കാട്ടി നിയമനം നേടിയതിൽ കരിന്തളം കോളേജ് അധികൃതർ വിദ്യക്കെതിരെ പൊലീസിൽ പരാതി നൽകിയതായും അറിയുന്നു.
രണ്ട് വർഷം താന്‍ മഹാരാജാസ് കോളെജില്‍ അധ്യാപികയായി പഠിപ്പിച്ചിരുന്ന എന്ന സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയിരുന്നത്. വിദ്യയ്‌ക്കെതിരായ കേസില്‍ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ട്.
ഏഴുവര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് വിദ്യയ്‌ക്കെതിരെ എഫ് ഐആറില്‍ ചുമത്തിയിരിക്കുന്നത്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ തന്നെ വിദ്യ വ്യാജരേഖ ചമച്ചു എന്നും പൊലീസ് കേസില്‍ പറയുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണം താന്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും ഇങ്ങിനെയൊരു സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് അറിയില്ലെന്നുമാണ് വിദ്യ കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ടിവി ചാനലുകള്‍ വിദ്യ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം കാണിച്ചിരുന്നു. എന്നാല്‍ ഇങ്ങിനെ ഒരു സര്‍ട്ടിഫിക്കറ്റ് താന്‍ കണ്ടിട്ട് പോലുമില്ലെന്നാണ് വിദ്യയുടെ അവകാശവാദം. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: