മുംബൈ: 1992-ല്‍ രാജസ്ഥാനിലെ അജ്മീറില്‍ 250-ലധികം പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുകയും ബ്ലാക്ക് മെയില്‍ ചെയ്യപ്പെടുകയും ചെയ്യപ്പെട്ട യഥാര്‍ഥ്യം വിവരിക്കുന്ന ബോളിവുഡ് ചിത്രം അജ്മീര്‍ 92 റിലീസിന് ഒരുങ്ങുന്നു. അജ്മീര്‍ 92, 1992-ല്‍ അജ്മീര്‍ നഗരത്തിലെ പെണ്‍കുട്ടികള്‍ അനുഭവിച്ച ദുരന്തത്തിന്റെ കഥയാണ് പറയുന്നത്. കരണ്‍ വര്‍മ്മ, സുമിത് സിംഗ്, സയാജി ഷിന്‍ഡെ, മനോജ് ജോഷി, ശാലിനി കപൂര്‍ സാഗര്‍, ബ്രിജേന്ദ്ര കല്‍റ, സറീന വഹാബ് തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകുന്നത്. പുഷ്‌പേന്ദ്ര സിംഗ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ബലാത്സംഗ സംഭവങ്ങളിലൊന്നാണ് സിനിമയുടെ ഇതിവൃത്തം. ജൂലൈ 14-ന് ചിത്രം റിലീസ് ചെയ്യും.
അതേസമയം, ചിത്രത്തിന്റെ പോസ്റ്ററുകള്‍ പ്രചരിച്ചതോടെ പ്രതികരണവുമായി ഇസ്ലാമിക സംഘടനകള്‍ രംഗത്തെത്തി. അടുത്ത മാസം റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ഹിന്ദി ചിത്രമായ അജ്മീര്‍-92 , ഒരു പ്രത്യേക ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യമിടുന്നതായി ജംഇയ്യത്തുല്‍ ഉലമാ-ഇ-ഹിന്ദ് ആരോപിച്ചു. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് അജ്മീറില്‍ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന ക്രിമിനല്‍ ആക്രമണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ‘അജ്മീര്‍ ഷെരീഫിന്റെ ദര്‍ഗയെ അപകീര്‍ത്തിപ്പെടുത്താന്‍ നിര്‍മ്മിച്ച സിനിമ ഉടന്‍ നിരോധിക്കണം. ക്രിമിനല്‍ സംഭവങ്ങളെ ഒരു മതവുമായി ബന്ധപ്പെടുത്തുന്നതിന് പകരം കുറ്റകൃത്യങ്ങള്‍ക്കെതിരെ യോജിച്ചുള്ള നടപടിയാണ് ആവശ്യമെന്നു് ജംഇയ്യത്ത് പ്രസിഡന്റ് മൗലാന മഹമൂദ് മദനി പറഞ്ഞു.
അജ്മീറില്‍ 1992ല്‍ നടന്ന ക്രൂരത
‘നവജ്യോതി’ എന്ന പ്രദേശിക പത്രമാണ് ചില നഗ്‌നചിത്രങ്ങളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രാദേശിക ഗുണ്ടാസംഘങ്ങള്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന ഒരു വാര്‍ത്തയും പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവഭങ്ങള്‍ പുറത്തായത്. സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയെ ഫാറൂഖ് ചിഷ്തി പരിചയപ്പെടുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതോടെയാണ് ഇതിന്റെ തുടക്കം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ഫോട്ടോ എടുക്കുകയും ഇത് കാട്ടി ഭീഷണിപ്പെടുത്തി, മറ്റ് പെണ്‍കുട്ടികളെ തനിക്ക് പരിചയപ്പെടുത്താന്‍ ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് ആ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും അവരുടെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്യുകയുമായിരുന്നു.
പ്രധാന പ്രതികള്‍ അജ്മീര്‍ ദര്‍ഗയിലെ ഖാദിമുകളുമായി ബന്ധപ്പെട്ടവരും അധികാര-രാഷ്‌ട്രീയ കേന്ദ്രങ്ങളുമായി അടുത്ത ബന്ധങ്ങളുള്ളവരായതിനാല്‍ പ്രശ്‌നം പോലീസ് ആദ്യം ഒതുക്കി. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിഷ്തി ഉള്‍പ്പെടെ എട്ടു പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. പീഡനത്തിന് ഇരയായ നിരവധി കുട്ടികള്‍ പിന്നീട് ആത്മഹത്യ. ഇവരുടെ ക്രൂരതയ്‌ക്ക് ഇരയായ 250 പെണ്‍കുട്ടികളില്‍ ഏറെയും പതിനൊന്നിനും 20 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ ആയിരുന്നു.
അജ്മീര്‍ ദര്‍ഗ്ഗയുടെ കാര്യസ്ഥരും പ്രദേശത്തെ ഉന്നതന്‍മാരും അടങ്ങുന്ന ഒരു സംഘം വര്‍ഷങ്ങളോളം കുട്ടികളെ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. അജ്മീര്‍ ദര്‍ഗ്ഗയിലെ നടത്തിപ്പുകാരാല്‍ ലൈംഗീകമായി ചൂഷണം ചെയ്യപ്പെട്ട 250 പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: