Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഓസീസ് മികച്ച സ്‌കോറിലേക്ക്; ട്രാവിസ് ഹെഡ്ഡിന് സെഞ്ചുറി

ഇന്ത്യന്‍ നിരയില്‍ നാല് പേസ് ബൗളര്‍മാര്‍ ഇടംപിടിച്ചു. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം ഉമേഷ് യാദവും ഷര്‍ദുല്‍ താക്കൂറും പേസര്‍മാരായി ഇന്ത്യന്‍ നിരയിലുണ്ട്. ഒരൊറ്റ സ്പിന്നറെ മാത്രമാണ് ഇന്ത്യ കളിപ്പിക്കുന്നത്. അശ്വിനെ ഒഴിവാക്കി ബാറ്റിങ് കൂടി കണക്കിലെടുത്ത് രവീന്ദ്ര ജഡേജയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി. ശ്രീകര്‍ ഭരതാണ് വിക്കറ്റിന് പിന്നില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2023, 10:07 pm IST
in Cricket
ഡേവിഡ് വാര്‍ണറെ പുറത്താക്കിയ ഷര്‍ദുല്‍ താക്കൂറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഡേവിഡ് വാര്‍ണറെ പുറത്താക്കിയ ഷര്‍ദുല്‍ താക്കൂറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഒസീസിന് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങനിറങ്ങിയ ഓസ്‌ട്രേലിയ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെന്ന നിലയിലാണ്. തുടക്കത്തിലെ തകര്‍ച്ചയ്‌ക്കുശേഷം ട്രാവിസ് ഹെഡ്ഡിന്റെ അപരാജിത സെഞ്ചുറിയും (100), സ്റ്റീവന്‍ സ്മിത്തിന്റെ (53 നോട്ടൗട്ട്) അര്‍ധസെഞ്ചുറിയുമാണ് ഓസീസിനെ മികച്ച നിലയില്‍ എത്തിച്ചത്. 106 പന്തുകളില്‍ നിന്നാണ് ട്രാവിസ് ഹെഡ് ശതകം തികച്ചത്. 14 ബൗണ്ടറിയും ഒരു സിക്‌സുമടങ്ങിയതാണ് ഇന്നിങ്‌സ്. അപരാജിതമായ നാലാം വിക്കറ്റില്‍ ഇതുവരെ ഇരുവരും ചേര്‍ന്ന് 162 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഉസ്മാന്‍ ഖവാജയുടെയും ഡേവിഡ് വാര്‍ണറുടെയും മാര്‍നസ് ലബുഷെയ്‌നിന്റെയും വിക്കറ്റുകളാണ്ണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനും ഷാര്‍ദ്ദുല്‍ താക്കൂറിനുമാണ് വിക്കറ്റുകള്‍.

ഇന്ത്യന്‍ നിരയില്‍ നാല് പേസ് ബൗളര്‍മാര്‍ ഇടംപിടിച്ചു. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം ഉമേഷ് യാദവും ഷര്‍ദുല്‍ താക്കൂറും പേസര്‍മാരായി ഇന്ത്യന്‍ നിരയിലുണ്ട്. ഒരൊറ്റ സ്പിന്നറെ മാത്രമാണ് ഇന്ത്യ കളിപ്പിക്കുന്നത്. അശ്വിനെ ഒഴിവാക്കി ബാറ്റിങ് കൂടി കണക്കിലെടുത്ത് രവീന്ദ്ര ജഡേജയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി. ശ്രീകര്‍ ഭരതാണ് വിക്കറ്റിന് പിന്നില്‍.  

പിച്ചിലെ പച്ചപ്പും മൂടിക്കെട്ടിയ അന്തരീക്ഷവും കണ്ട് ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ക്യാപ്

റ്റന്‍ രോഹിത് ശര്‍മ ആഗ്രഹിച്ച തുടക്കമാണ് പേസര്‍മാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും നല്‍കിയത്. തുടക്കത്തില്‍ നല്ല സ്വിങ് ലഭിച്ച ഇരുവരും ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറെയും ഉസ്മാന്‍ ഖവാജയെയും ബാക്ക് ഫൂട്ടില്‍ നിര്‍ത്തി. നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ ലഭിക്കുകയും ചെയ്തു. ഉസ്മാന്‍ ഖവാജയെ മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പര്‍ ഭരതിന്റെ കൈകളിലെത്തിച്ചു. 10 പന്ത് നേരിട്ട ഖവാജ അക്കൗണ്ട് തുറക്കാതെ മടങ്ങിയപ്പോള്‍ ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സെ ഉണ്ടായിരുന്നുള്ളു.  

പിന്നീട് വാര്‍ണറും ലബുഷെയ്‌നും ചേര്‍ന്ന് ഇന്നിങ്‌സ് കെട്ടിപ്പടുത്തു.  ഇതിനിടെ ബൗളിങ് മാറ്റമായി എത്തിയ ഷര്‍ദുല്‍ താക്കൂര്‍ ഓസീസിനെ വെള്ളം കുടിപ്പിച്ചെങ്കിലും ഉമേഷ് യാദവ് നിരാശപ്പെടുത്തി. ഉമേഷിന്റെ ഒരോവറില്‍ വാര്‍ണര്‍ നാല് ബൗണ്ടറിയടിച്ചു ആക്രമണം നയിച്ചു. മറുവശത്ത് ഷര്‍ദുലിന്റെ രണ്ട് ശക്തമായ എല്‍ബിഡബ്ല്യു അപ്പീലുകള്‍ അതിജീവിച്ച ലാബുഷെയ്ന്‍ പിടിച്ചു നിന്നു. ഇന്ത്യയാകട്ടെ രണ്ട് റിവ്യു അവസരങ്ങള്‍ നഷ്ടമാക്കുകയും ചെയ്തു.  

ഓസീസിനെ 50 കടത്തിയ ഇരുവരും ചേര്‍ന്ന് ആദ്യ സെഷനില്‍ മേല്‍ക്കൈ സമ്മാനിക്കുമെന്ന് കരുതിയിരിക്കെ ആണ് ലഞ്ചിന് മുമ്പ് വാര്‍ണറെ (43) വീഴ്‌ത്തി ഷര്‍ദുല്‍ ഓസീസിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. ലെഗ് സ്റ്റംപിലെറിഞ്ഞ ഷോര്‍ട്ട് പിച്ച് പന്തില്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ച വാര്‍ണറെ വിക്കറ്റിന്  പിന്നില്‍ കെ.എസ്. ഭരത് മനോഹരമായി കൈയിലൊതുക്കി. പിന്നീട് സ്റ്റീവ് സ്മിത്തും ലാബുഷെയ്‌നും ചേര്‍ന്ന് ആദ്യ സെഷനില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഓസീസിനെ 73 റണ്‍സിലെത്തിച്ചു. എന്നാല്‍ ലഞ്ചിനുശേഷം വീണ്ടും ക്രീസിലെത്തിയ ഓസ്‌ട്രേലിയക്ക് അടുത്ത തിരിച്ചടിയേറ്റു. സ്‌കോര്‍ബോര്‍ഡില്‍ 76 റണ്‍സായപ്പോള്‍ മൂന്നാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. 26 റണ്‍സെടുത്ത ലബുഷെയ്‌നെ മുഹമ്മദ് ഷമി ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ ഓസീസ് പ്രതിരോധത്തിലായെങ്കിലും സ്മിത്തും ട്രവിസ് ഹെഡും ചേര്‍ന്ന് അവരെ കളിയില്‍ തിരിച്ചെത്തിച്ചു. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ അനായാസം 200 കടത്തി.

മത്സരം തുടങ്ങുന്നതിന് മുമ്പായി ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇന്ത്യ, ഓസ്ട്രേലിയ താരങ്ങളും അമ്പയര്‍മാരും ആദരമര്‍പ്പിച്ചു.

മത്സരത്തിനു മുമ്പ് താരങ്ങളും അമ്പയര്‍മാരും ഒരു മിനിറ്റ് മൗനമാചരിച്ചു. ആദരസൂചകമായി ഇരു ടീമിലെയും താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് കളിക്കാനിറങ്ങിയത്.

Tags: indiacricketഓസ്ട്രേലിയHeadലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

പുതിയ വാര്‍ത്തകള്‍

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.