മുംബൈ: ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിശ്വാസ്യതയില്‍ ഇടിവ് നേരിട്ട അദാനി ഗ്രൂപ്പ് നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാന്‍ ചെയ്തത് ഒരു ചെറിയ കാര്യമാണ്. വായ്പകള്‍ കൃത്യമായി തിരിച്ചടയ്‌ക്കുക എന്നത്. ഇതിലൂടെ ആവശ്യമായ മൂലധനം സമാഹരിക്കാന്‍ ശേഷിയുണ്ടെന്ന് അദാനി തെളിയിക്കുകയായിരുന്നു.
ഇപ്പോഴിതാ വീണ്ടും വായ്പാ തിരിച്ചടവായി 21,800 കോടി രൂപ(265 കോടി ഡോളര്‍)മുന്‍കൂറായി തിരിച്ചടച്ചിരിക്കുകയാണ് അദാനി. അദാനി ഗ്രൂപ്പിന് കീഴിലെ വിവിധ കമ്പനികള്‍ക്ക് വേണ്ടി ഓഹരികള്‍ പണയം വച്ചെടുത്ത 17,700 കോടി രൂപയുടെ (215 കോടി ഡോളര്‍) വായ്പയും അംബുജ സിമന്‍റ്സ് ഏറ്റെടുക്കാന്‍ വേണ്ടി എടുത്ത 5,700 കോടി രൂപയുടെ (70 കോടി ഡോളര്‍) വായ്പയുമാണ് മുന്‍കൂറായി തിരിച്ചടച്ചിരിക്കുന്നത്.
ഏപ്രില്‍ മാസത്തില്‍ മാര്‍ച്ച് മാസം ഓഹരികളിന്മേല്‍ എടുത്ത 7,374 കോടിയുടെ വായ്പ അദാനി തിരിച്ചടച്ചിരുന്നു. അതുപോലെ വാണിജ്യപേപ്പറുകളിന്മേല്‍ വാങ്ങിയിട്ടുള്ള 3650 കോടി രൂപയും ഏപ്രിലില്‍ തിരിച്ചടച്ചിരുന്നു. ഏപ്രിലില്‍ തന്നെ മുന്‍ധാരണപ്രകാരം പോണ്ടിച്ചേരിയിലെ കാരയ്‌ക്കല്‍ തുറമുഖവും 1485 കോടി രൂപ നല്‍കി ഏറ്റെടുത്ത് അദാനി വാക്ക് പാലിച്ചിരുന്നു. അതുപോലെ ഫിബ്രവരിയില്‍ എസ് ബിഐ മ്യൂച്വല്‍ ഫണ്ടിന് നല്‍കേണ്ട വായ്പാ തിരിച്ചടവായ 1500 കോടിയും മുന്‍കൂറായി അദാനി തിരിച്ചടച്ചിരുന്നു.
ഇതോടെ നിക്ഷേപകര്‍ക്ക് അദാനി ഓഹരികളിന്മേലുള്ള ആശങ്ക പാടെ ഒഴിഞ്ഞിരിക്കുകയാണ്. ബുധനാഴ്ച അദാനി ഓഹരികളായ അദാനി ട്രാന്‍സ്മിഷന്‍ 2.62 ശതമാനം ഉയര്‍ന്ന് 837.50 രൂപയും അദാനി വില്‍മര്‍ ഒരു ശതമാനം കയറി 433.85 രൂപയും അദാനി പവര്‍ 4.5 ശതമാനം കയറി 274.80 രൂപയും രേഖപ്പെടുത്തി.
അദാനി ഓഹരികളിലെ സര്‍ക്യൂട്ട് പരിധി ഉയര്‍ത്തി ഓഹരി എക്സ്ചേഞ്ച്
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും ബോംബെ സ്റ്റോക്ക് എക്സ് ചേഞ്ചും അദാനി ഓഹരികളിലെ സര്‍ക്യൂട്ട് പരിധി(circuit limit) ഉയര്‍ത്തി. ഇതോടെ അദാനി ഓഹരികളുടെ വില ഒരു ദിവസം 10 ശതമാനം വരെ ഉയരുകയോ താഴുകയോ ചെയ്യാം. നേരത്തെ ഇതിന്റെ പരിധി അഞ്ച് ശതമാനം മാത്രമായിരുന്നു. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, അദാനി വില്‍മര്‍ എന്നീ ഓഹരികളുടെ സര്‍ക്ക്യൂട്ട് പരിധിയാണ് അഞ്ച് ശതമാനത്തില്‍ നിന്നും പത്ത് ശതമാനമാക്കി ഉയര്‍ത്തിയത്. അതേ സമയം അദാനി പവറിന്റെ സര്‍ക്യൂട്ട് പരിധി അഞ്ച് ശതമാനത്തില്‍ നിന്നും 20 ശതമാനത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.
വീണ്ടും ലോകത്തിലെ 20 ശതകോടീശ്വരന്മാരില്‍ ഒരാള്‍
മെയ് മാസത്തില്‍ അദാനി ലോകത്തിലെ 20 ശതകോടീശ്വരന്മാരില്‍ ഒരാളായി വീണ്ടും സ്ഥാനം പിടിച്ചു. ഇതിന് കാരണം അദാനി ഓഹരികളിലെ വില ഉയര്‍ന്നതിനാല്‍ അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം മൊത്തത്തില്‍ ഉയര്‍ന്നതിനാലാണ്.
കഴിഞ്ഞ ജനുവരിയിലാണ് യു.എസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡെന്‍ബെര്‍ഗ് അദാനി ഗ്രൂപ്പ് കണക്കുകളില്‍ കൃത്രിമം കാണിച്ചുവെന്നും ഓഹരിവില പെരുപ്പിച്ച് കാണിച്ച് പണം വായ്പയെടുക്കുന്നുവെന്നും മൗറീഷ്യസ് പോലുള്ള രാജ്യങ്ങളിലെ ചില കടലാസ് കമ്പനികള്‍ അദാനി ഗ്രൂപ്പില്‍ കള്ളപ്പണം ഇറക്കുന്നുവെന്നെല്ലാം ആരോപിച്ചത്. എന്നാല്‍ ഈ ആരോപണങ്ങള്‍ ഒന്നൊന്നായി തകരുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ അദാനിയെ വിമര്‍ശിക്കുന്നത് നിര്‍ത്തിയ മട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: