സിംഗപൂര്‍: ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്, പി. രജാവത്ത്, പുരുഷ ഡബിള്‍സ് ജോഡികളായ അര്ജുന്-ധ്രുവ് കപില എന്നിവര്‍ സിംഗപ്പൂര്‍ ഓപ്പണ്‍ 2023-ന്റെ രണ്ടാം റൗണ്ടില്‍ മത്സരിക്കും.പി.രാജാവത് ജപ്പാന്റെ കെ.സുനേയാമയെ തോല്‍പ്പിച്ചു.
ശ്രീകാന്ത് 21-15, 21-19 എന്ന സ്കോറിന് തായ്ലന്‍ഡിന്റെ കാന്തഫോണ്‍ വാങ്ചറോയനെ പരാജയപ്പെടുത്തി. മറുവശത്ത് ഇന്ത്യന്‍ ജോഡികളായ അര്ജുന്-ധ്രുവ് ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വി-റൊണന് ലാബര്‍ സഖ്യത്തെ 21-16, 21-15 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
അതേസമയം പിവി സിന്ധുവും സൈന നെഹ്വാളും തങ്ങളുടെ മത്സരങ്ങളില്‍ പരാജയപ്പെട്ടു. എച്ച്എസ് പ്രണോയ് ജപ്പാന്റെ കൊടൈ നരാക്കോവയോടും തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: