കാഠ്മണ്ഡു : നേപ്പാളില്‍ ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും ജനസംഖ്യ കുറയുമ്പോള്‍ ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും ജനസംഖ്യ വര്‍ധിക്കുന്നതായി സെൻസസ് റിപ്പോർട്ട് . സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ജൂൺ 3 ന് പ്രസിദ്ധീകരിച്ച സെൻസസ് റിപ്പോർട്ടിൽ പറയുന്നു.
2011 ലെ ജനസംഖ്യാ സെൻസസ് സമയത്ത് ഹിന്ദുമതം പിന്തുടരുന്നവര്‍ 81.3 പേർ ഉണ്ടായിരുന്നു. അതില്‍ കുറവുവന്നതായി പുതിയ സെന്‍സസ് പറയുന്നു. വീണ്ടും പുതിയ തലമുറയെ ബോധവല്‍ക്കരിക്കാന്‍ രാജ്യത്ത് സനാതന ധർമ്മം പഠിപ്പിക്കാന്‍ സംവിധാനമൊരുക്കാന്‍ ശ്രമം നടക്കുന്നതായി പറയുന്നു.
കഴിഞ്ഞ 10 വർഷത്തിനിടെ ഹിന്ദു മതക്കാരുടെ എണ്ണത്തില്‍ 0.11 ശതമാനം കുറവ് വന്നു. ബുദ്ധമത അനുയായികളുടെ എണ്ണത്തില്‍ 0.79 ശതമാനം കുറവുണ്ടായി. നേപ്പാളിൽ 2,36,77,744 പേർ ഹിന്ദു ധർമ്മം പിന്തുടരുമ്പോള്‍ 23,94,549 പേർ ബുദ്ധമതം പിന്തുടരുന്നു . നേപ്പാളിലെ ജനസംഖ്യയുടെ 8.2 ശതമാനം ബുദ്ധമതക്കാരാണ്. 14,83,060 ആളുകൾ ഇസ്ലാം മതം പിന്തുടരുന്നു. ഇവര്‍ ഇപ്പോള്‍ നേപ്പാളില്‍ 5.09 ശതമാനത്തോളം വരും. 2011ല്‍ 4.4 ശതമാനം മുസ്ലിങ്ങളേ ഉണ്ടായിരുന്നുള്ളൂ. മുസ്ലിം സമൂദായം 0.69 ശതമാനം വളര്‍ന്നു.
ക്രിസ്ത്യാനികളുടെ എണ്ണം 0.36 ശതമാനം വർദ്ധിച്ചു. നേപ്പാളിൽ.2011ലെ സെന്‍സസ് അനുസരിച്ച് ക്രിസ്ത്യാനികള്‍ ആകെ ജനസംഖ്യയുടെ 0.1 ശതമാനം മാത്രമായിരുന്നു. പുതിയ ഡാറ്റ അനുസരിച്ച്, രാജ്യത്തെ അഞ്ചാമത്തെ വലിയ മതമായ ക്രിസ്ത്യൻ വിശ്വാസത്തെ 5,12,313 ആളുകൾ അല്ലെങ്കിൽ മൊത്തം ജനസംഖ്യയുടെ 1.76 ശതമാനം പിന്തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: