കോഴിക്കോട്: ഏലത്തൂരില്‍ ട്രെയിനിനുളളില്‍ തീവയ്ക്കാനുളള ശ്രമവും കണ്ണൂരില്‍ ട്രെയിന്‍ തീവച്ചതും കേരളത്തെ ഞെട്ടിച്ചതിന് പിന്നാലെ വീണ്ടും ട്രെയിന്‍ തീ വയ്ക്കാന്‍ നീക്കം. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസില്‍ തീ വയ്ക്കാനാണ് ശ്രമം നടന്നത്.
അക്രമിയെ സഹയാത്രികര്‍ പിടികൂടി. മഹാരാഷ്ട്ര സ്വദേശി ഇരുപതുകാരനാണ് കൊയിലാണ്ടിയില്‍ പിടിയിലായത്. ട്രെയിനിലെ പുകവലി പാടില്ല എന്ന ബോര്‍ഡ് വലിച്ചുകീറി കത്തിക്കാനാണ് ശ്രമിച്ചത്.
യാത്രക്കാര്‍ പിടികൂടിയ ഇയാളെ കോഴിക്കോട്ടുവച്ച് ആര്‍പിഎഫിനു കൈമാറി. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: