വാരാണസി: 1991ലെ അവധേഷ് റായ് വധക്കേസില്‍ ഉത്തര്‍പ്രദേശിലെ മൗവില്‍ നിന്നുള്ള എംഎല്‍എയായ മുക്താര്‍ അന്‍സാരി കുറ്റക്കാരനെന്ന് വാരാണസി കോടതി കണ്ടെത്തി. ശിക്ഷ പിന്നീട് വിധിക്കും. ഗുണ്ടാനേതൃത്വത്തില് നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ ആളാണ് മുക്താര്‍ അന്‍സാരി.
കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ അജയ് റായിയുടെ സഹോദരന് അവധേഷ് റായി വാരാണസിയില്‍ അജയ്യുടെ വീടിന് പുറത്ത് വെടിയേറ്റ് മരിച്ചതാണ് കേസിനാധാരമായത്. മുക്താര്‍ അന്‍സാരി, ഭീം സിംഗ്, മുന്‍ എംഎല്‍എ അബ്ദുള്‍ കലിം എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്ന് അജയ് റായി ആരോപണം ഉന്നയിച്ചിരുന്നു.
2005ല്‍ ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഏപ്രിലില്‍ ഗാസിപൂരിലെ എംപി-എംഎല്‍എ കോടതി മുക്താര്‍ അന്‍സാരിയെ ശിക്ഷിച്ചിരുന്നു.10 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഉത്തര്‍പ്രദേശിലെ മൗവില്‍ നിന്നുള്ള എംഎല്‍എയായ മുക്താര്‍ അന്‍സാരി കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
മൗവില്‍ നിന്ന് അഞ്ച് തവണ നിയമസഭയിലെത്തിയിട്ടുണ്ട് മുക്താര്‍ അന്‍സാരി. ഇതില്‍ രണ്ട് തവണ ബി എസ് പിയിലൂടെയാണ് എം എല്‍ എ ആയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: