ന്യൂദല്‍ഹി: ഇന്ത്യ വളര്‍ച്ചയ്ക്കായി മറ്റേതൊരു മേഖലയെയും പോലെ പരിസ്ഥിതിയിലും വലിയ രീതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ ഹരിതവും ശുദ്ധവുമായ ഊര്‍ജത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂദല്‍ഹിയില്‍ നടന്ന ലോക പരിസ്ഥിതി ദിന പരിപാടിയിലെ വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വ്യക്തമായ മാര്‍ഗരേഖയുമായി മുന്നോട്ടുപോകുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഹരിത ഹൈഡ്രജന്‍ ദൗത്യം, പ്രകൃതി കൃഷി, ഹരിത സമ്പദ്വ്യവസ്ഥ എന്നിവയില്‍ ഊന്നല്‍ നല്കുന്ന പദ്ധതികള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ഒരു വശത്ത് ഇന്ത്യ 4ജി , 5ജി ശൃംഖല വിപുലീകരിച്ചിട്ടുണ്ട്.മറുവശത്ത് വനമേഖലയുടെ വിസ്തൃതിയും വര്‍ദ്ധിപ്പിച്ചുവെന്ന് മോദി പറഞ്ഞു. കാലാവസ്ഥാ നീതിയുടെ വിഷയം ഇന്ത്യ ലോകത്തിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ടെന്നും പരിസ്ഥിതിയോടൊപ്പം സമ്പദ്വ്യവസ്ഥയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: