മുംബൈ: ജൂണ്‍ 3, 4 തീയതികളില്‍ രണ്ടു വ്യത്യസ്ത കേസുകളിലായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) മുംബൈയില്‍ നിന്ന് 10 കിലോയിലധികം സ്വര്‍ണം പിടിച്ചെടുത്തു.
ആദ്യ കേസില്‍, എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റ് വഴി ഷാര്‍ജയില്‍ നിന്ന് മുംബൈയിലെത്തിയ രണ്ടു യാത്രക്കാരാണ് പിടിയിലായത്. ഇവരില്‍ നടത്തിയ പരിശോധനയില്‍ 8 കിലോ ഭാരമുള്ള 24 കാരറ്റിന്റെ 8 സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെടുത്തു. അരയില്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചാണ് ഇത് കടത്താന്‍ ശ്രമിച്ചത്.
കൂടുതല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ യാത്രക്കാരുമായി സഹകരിച്ച ഒരാളെ കൂടി പിടികൂടി. പരിശോധനയില്‍ കണ്ടെടുത്ത 4.94 കോടി രൂപ വിലമതിക്കുന്ന എട്ട് കിലോ തൂക്കമുള്ള സ്വര്‍ണമാണ് പിടികൂടിയത്. ആദ്യ കേസില്‍ മൂന്ന് പേര് അറസ്റ്റിലായിട്ടുണ്ട്.
രണ്ടാമത്തെ കേസില്‍, ദുബായില്‍ നിന്ന് എത്തിയ ഇന്ത്യന്‍ പൗരനെ കഴിഞ്ഞ ദിവസം മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ഇന്റര്‍നാഷണല്‍ (സിഎസ്എംഐ) എയര്‍പോര്‍ട്ടില്‍ വെച്ചാണ് പിടികൂടിയത്. യാത്രക്കാന്റെ ബാഗേജില്‍ നടത്തിയ പരിശോധനയില്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന 56 പേഴ്സുകള്‍ കണ്ടെടുത്തു.
ആകെ രണ്ടു കിലോ ഭാരവരുന്ന 24 കാരറ്റ് സ്വര്‍ണം സില്‍വര്‍ കളര്‍ മെറ്റല്‍ വയറുകളുടെ രൂപത്തില്‍ ലേഡീസ് പേഴ്സുകള്ക്കുള്ളില് പ്രത്യേകരീതിയില്‍ ഒളിപ്പിച്ചതായി കണ്ടെത്തി. ഇതിന് ഏകദേശം 1,23,80,875 രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. ഈ രണ്ടു കേസുകളിലും കൂടി ഏകദേശം 6.2 കോടി വിലമതിക്കുന്ന 10 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തു. പ്രസ്തുത കേസുകളില്‍ മൊത്തം 4 യാത്രക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: