ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ കിംഗ്സിന്റെ വിജയം ഡിഎംകെയുടെയും ദ്രാവിഡ കഴകത്തിന്റെയും വിജയമായി അവതരിപ്പിക്കാനുള്ള ഒരു ജേണലിസ്റ്റിന്റെ ശ്രമത്തെ എതിര്‍ത്തുകൊണ്ട് അണ്ണാമലൈ നടത്തിയ പ്രസ്താവന വിവാദമാക്കി ആള്‍ട്ട് ന്യൂസ് ഉടമ മുഹമ്മദ് സുബൈര്‍. ഇതുവഴി അണ്ണാമലൈയെ നാണം കെടുത്തുക എന്നതായിരുന്നു മുഹമ്മദ് സുബൈറിന്റെ ഗൂഢപദ്ധതി.
ചെന്നൈ കിംഗ്സിന്റെ വിജയം ദ്രാവിഡമോഡിലിന്റെ വിജയമാണെന്ന് ഡി സ്റ്റോക് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ജേണലിസ്റ്റ് ശ്രമിച്ചപ്പോള്‍ വിട്ടുകൊടുക്കാന്‍ അണ്ണാമലൈ തയ്യാറായില്ല. ഇത് ദ്രാവിഡമാതൃകയുടെ വിജയമല്ലെന്നും ബിജെപിയുടെ കാര്യകര്‍ത്തയായ രവീന്ദ്രജഡേജ ഉള്‍പ്പെടെയുള്ളവരുടെ സംഭാവനകളും ചെന്നൈ കിംഗ്സിന്റെ വിജയത്തിന് പിന്നില്‍ ഉണ്ടെന്നായിരുന്നു അണ്ണാമലൈയുടെ മറുപടി. അഭിമുഖം നടത്തിയ ജേണലിസ്റ്റ് ചെന്നൈ കിംഗ്സിന്റെ വിജയം മുഴുവന്‍ ഡിഎംകെയ്‌ക്കും ദ്രാവിഡരാഷ്‌ട്രീയത്തിനും ചാര്‍ത്തിക്കൊടുത്തപ്പോഴാണ് അണ്ണാമലൈയും അല്‍പം ബിജെപി രാഷ്‌ട്രീയം പറഞ്ഞത്.
ഡി സ്റ്റോക്ക് എന്ന ഓണ്‍ലൈന്‍ മീഡിയയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ അണ്ണാമലൈ പറഞ്ഞത് എന്ത് എന്ന് ന്യൂസ് 18ല്‍ കാണാം:
ഡിഎംകെ ഫയല്‍സ് എന്ന പേരില്‍ ഡിഎംകെ നേതാക്കളുടെ അഴിമതി പുറത്തുകൊണ്ടുവരുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവിട്ട ശേഷം അണ്ണാമലൈയെ തകര്‍ക്കാന്‍ വലിയ ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്.ഒപ്പം പ്രതിച്ഛായ നഷ്ടപ്പെട്ട ദ്രാവിഡപ്പാര്‍ട്ടിയെ ഉയര്‍ത്തിക്കൊണ്ടുവരാനും ഗൂഢാലോചനകള്‍ നടന്നുവരുന്നുണ്ട്. ഐപിഎല്ലിലെ ചെന്നൈ കിംഗ്സിന്റെ വിജയം ദ്രാവിഡവിജയമായി ആഘോഷിച്ചതിനെയും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. ഇതിനെതിരെയാണ് അണ്ണാമലൈ രവീന്ദ്രജഡേയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി ഈ പ്രചാരണത്തെ തകര്‍ക്കാനാണ് അണ്ണാമലൈ ശ്രമിച്ചത്. അല്ലാതെ ചെന്നൈ കിംഗ്സിന്റെ വിജയത്തിന് പിന്നില്‍ ബിജെപി കാര്യകര്‍ത്തയായ രവീന്ദ്ര ജഡേജ മാത്രമാണ് എന്ന് അണ്ണാമലൈ ആ അഭിമുഖത്തില്‍ പറഞ്ഞിട്ടേയില്ല.
അണ്ണാമലൈയുടെ ഈ പ്രസ്താവനയുടെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ഐപിഎല്ലിലെ ചെന്നൈ കിംഗ്സിന്റെ വിജയത്തിന് പിന്നില്‍ ബിജെപി കാര്യകര്‍ത്തയായ രവീന്ദ്രജഡേജയാണെന്ന് അണ്ണാമലൈ പറഞ്ഞുവെന്ന് ആരോപിച്ചായിരുന്നു ആള്‍ട് ന്യൂസ് എന്ന വ്യാജവാര്‍ത്തകണ്ടെത്തുന്ന വെബ്സൈറ്റിന്റെ ഉടമയായ മുഹമ്മദ് സുബൈര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇതുവഴി തമിഴ്നാട്ടില്‍ അണ്ണാമലൈയ്‌ക്കുള്ള ജനപ്രീതി ഇല്ലാതാക്കുകയായിരുന്നു മുഹമ്മദ് സുബൈറിന്റെ ലക്ഷ്യം. സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്താണ് അണ്ണാമലൈയുടെ വാചകത്തെ സുബൈര്‍ അവതരിപ്പിച്ചത്. ബിജെപി കാര്യകര്‍ത്തയായ രവീന്ദ്രജഡേജയാണ് ചെന്നൈ കിംഗ്സിനെ ഐപിഎല്ലില്‍ ജയിപ്പിച്ചത് എന്ന് അണ്ണാമലൈ പറഞ്ഞു എന്ന രീതിയിലുള്ള സുബൈറിന്റെ ഈ കള്ളപ്രചാരണത്തിന് ബിജെപി വിരുദ്ധരായ ദ്രാവിഡ കക്ഷികളും കോണ്‍ഗ്രസും ഇസ്ലാമിസ്റ്റുകളും എന്‍ജിഒകളും മറ്റും വന്‍പ്രചാരണമാണ് നല്‍കിയത്.
ഗ്യാന്‍വാപി പള്ളിയിലെ ശിവലിംഗത്തെക്കുറിച്ച് ടൈംസ് നൗ ചാനല്‍ നടത്തിയ ചര്‍ച്ചയ്‌ക്കിടയില്‍ നൂപുര്‍ശര്‍മ്മ നടത്തിയ അഭിപ്രായപ്രകടനത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് അവര്‍ ‘പ്രവാചകനിന്ദ’ നടത്തി എന്ന് പ്രചരിപ്പിച്ചത് ഇതേ മുഹമ്മദ് സുബൈറാണ്. അന്ന് വിദേശ അറബ് രാജ്യങ്ങള്‍ക്കിടയില്‍ പോലും ഇന്ത്യയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതായിരുന്നു നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ മുഹമ്മദ് സുബൈര്‍ നടത്തിയ ഈ വ്യാജപ്രചാരണം. വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്നു എന്ന പേരില്‍ മിക്കപ്പോഴും ബിജെപിയ്‌ക്കും മോദിയ്‌ക്കും എതിരായ വ്യാജപ്രചാരണങ്ങളാണ് സുബൈര്‍ കണ്ടെത്തി പ്രചരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: