ന്യൂദല്‍ഹി: രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തത്തെ രാഷട്രീയവത്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ബിജെപി. ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ പ്രതിപക്ഷം സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിനോട് മറുപടി പറയുകയായിരുന്നു ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ.
യുപിഎ കാലത്തെ റെയില്‍വേ മന്ത്രിമാര്‍ ദുരന്തമായിരുന്നു. ബിജെപി ഭരണത്തില്‍ വന്നതി ന്ശേഷം റെയില്‍വേ രംഗത്ത് വികസനത്തിനൊപ്പം സുരക്ഷാ സംവിധ മെച്ചപ്പെടുത്തി. ഇന്ത്യയിലെ മികച്ച റെയില്‍വേ മന്ത്രിയാണ് അശ്വിനി വൈഷ്ണവ്. മമത, നിതീഷ് കുമാര്‍, ലാലു പ്രസാദ് എന്നീ മുന്‍ റെയില്‍വേ മന്ത്രിമാരുടെ കാലത്തെ ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അമിത് മാളവ്യ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: