ആപ്പിള്‍ ഐഫോണിന് സ്പെയര്‍പാര്‍ട്സുകള്‍ നിര്‍മ്മിക്കുന്ന തായ് വാന്‍ കേന്ദ്രമായ ഫോക്സ് കോണ്‍ ഇന്ത്യയിലെ മൂന്ന് നിര്‍മ്മാണകേന്ദ്രങ്ങള്‍ തുടങ്ങുന്നു. തമിഴ്നാട്, കര്‍ണ്ണാടക, തെലുങ്കാന എന്നിവിടങ്ങളിലാണ് ഫാക്ടറികള്‍.
ഇതില്‍ ബെംഗളൂരുവിലെ ഫാക്ടറിയില്‍ മാത്രം ഒരു വര്‍ഷം രണ്ടുകോടി ആപ്പിള്‍ ഐഫോണുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. 50,000 പേര്‍ക്ക് തൊഴിലും ലഭിയ്ക്കും. ബെംഗളൂരുവിലെ ഫാക്ടറിയില്‍ 2024 ഏപ്രില്‍ മുതല്‍ ഫോക്സ്കോണ്‍ ഉല്പാദനം ആരംഭിയ്ക്കും.
ഉല്പാദന രംഗത്ത് കരുത്തുള്ള ഇന്ത്യയെന്ന പ്രതിച്ഛായ ഉണ്ടാക്കിയെടുക്കുക വഴി ചൈനയ്ക്ക് പകരം ആര് എന്ന് ചിന്തിക്കുന്ന പാശ്ചാത്യലോകത്തിന് ഇന്ത്യ എന്ന ഉത്തരം നല്‍കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. ഇതിനായി ഉല്പാദനകമ്പനികള്ക്ക് അകമഴിഞ്ഞ് പല സൗജന്യങ്ങളും ഉത്തേജകപാക്കേജുകളും നല്‍കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ആകര്‍ഷണം ഒട്ടേറെ ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നു.
അങ്ങിനെയാണ് ഫോക്സ്കോണും ഇന്ത്യയില്‍ എത്തിയത്. ഇതോടെ ആപ്പിളും രണ്ട് ഷോറൂമുകള്‍ ഇന്ത്യയില്‍ തുടങ്ങി. ഇതോടെ സേവനമേഖലയില്‍ മാത്രമല്ല, ഉല്പാദനരംഗത്ത് കൂടി ആശ്രയിക്കാവുന്ന ഒരു രാജ്യമായി ഇന്ത്യ മാറുകയാണ്. മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ഉള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ധര്‍ മോദിയുടെ ഈ തന്ത്രം ഫലിക്കാന്‍ പോകുന്നില്ലെന്നും ഉല്പാദനരംഗത്ത് ഇന്ത്യയ്ക്ക് ഒരിയ്ക്കലും മികച്ച രാഷ്ട്രമായി മാറാന്‍ കഴിയില്ലെന്നും അതിന് ശ്രമിക്കുന്നത് ഇന്ത്യയെ വലിയ പരാജയത്തിലേക്ക് തള്ളിവിടുമെന്നും താക്കീത് നല്‍കിയിരുന്നതാണ്. എന്നാല്‍ ഇതൊന്നും കേട്ട് മോദി തളര്‍ന്നില്ല. ഉല്പാദനരംഗത്ത് കൂടി കരുത്തോടെ ചുവടുവെച്ചാല്‍ മാത്രമേ, 2030ല്‍ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായും 2050ല്‍ ഇന്ത്യയെ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായും ഉയര്‍ത്താന്‍ കഴിയുകയുള്ളൂ എന്നതാണ് മോദിയുടെ സിദ്ധാന്തം. ഇത് ശരിയാണെന്ന് തെളിയിക്കുന്ന സംഭവവികാസങ്ങളാണ് ഉണ്ടാകുന്നത്. 2014-15 കാലത്ത് 5.8 കോടി സ്മാര്‍ട്ട്ഫോണ്‍ യൂണിറ്റുകള്‍ ഉല്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് 2022-23ല്‍ 31.5 കോടി സ്മാര്‍ട്ട് ഫോണ്‍ യൂണിറ്റുകളാണ് ഉല്പാദിപ്പിക്കുന്നത്. സ്മാര്‍ട്ട് ഫോണ്ഉല്പാദകരെ സഹായിക്കാന്‍ മൊബൈല്‍ ക്യാമറകള്‍ക്കുള്ള ഇറക്കുമതി തീരുവ വരെ ഒഴിവാക്കി കമ്പനികളെ സഹായിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ബെംഗളൂരുവില്‍ 2023 ജൂലായില്‍ ദേവനഹള്ളിയ്ക്ക് അടുത്ത് 300 ഏക്കര്‍ സ്ഥലം ഫോക്സ് കോണിണ് കൈമാറുകയാണ്. ചൈനയില്‍ മാത്രം ഫാക്ടറിയുണ്ടായിരുന്ന ഫോക്സ് കോണ്‍ ഉല്പാദനരംഗത്ത് വൈവിധ്യവല്‍ക്കരണം നടപ്പാക്കാന്‍ കൂടിയാണ് മൊബൈല്‍ നിര്‍മ്മാണരംഗത്ത് ഇന്ത്യയിലേക്ക് കൂടി ചുവടുവെച്ചത്. മോദി സര്‍ക്കാരിന്റെ പരിപൂര്‍ണ്ണ പിന്തുണകൂടി നേടിയതോടെ കമ്പനി കുതിച്ചുചാടുകയാണ്.
തമിഴ്നാട്ടിലെ പ്ലാന്റില്‍ ഫോക്സ്കോണ്‍ 2019 മുതല്‍ ആപ്പിള്‍ ഫോണുകള്‍ നിര്‍മ്മിച്ചുവരുന്നുണ്ട്. തെലുങ്കാനയിലും ഫോക്സ്കോണ്‍ ഫാക്ടറി ഉടന്‍വരും. ഫോക്സ്കോണിന് പുറമെ വിസ്ട്രോണ്‍, പെഗട്രോണ്‍ എന്നിവരും ഇന്ത്യയില്‍ മൊബൈല്‍ അസംബ്ലി യൂണിറ്റുകള്‍ ആരംഭിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: