ഫ്രാങ്കഫര്‍ട്ട് : സൂരിനാം , സെര്‍ബിയ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി കഴിഞ്ഞ രാത്രി പുറപ്പെട്ട രാഷ്ട്രപതി ദ്രൗപദി മുര്‍മു മാര്‍ഗ മധ്യേ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലെത്തി.ഇന്ത്യന്‍ സ്ഥാനപതി രാഷ്ട്രപതിയെ സ്വീകരിച്ചു.
ഇന്ന് മുതല്‍ 9 ാം തീയതി വരെയാണ് രാഷ്ട്രപതിയുടെ സൂരിനാം, സെര്‍ബിയ സന്ദര്‍ശനം . സന്ദര്‍ശനത്തിന്റെ ആദ്യ ഘട്ടത്തില്‍, ഈ മാസം 4 മുതല്‍ 6 വരെ സുരിനാം സന്ദര്‍ശിക്കും.സൂരിനാം പ്രസിഡന്റ് ചന്ദ്രികാപെര്‍സാദ് സന്തോഖിയുടെ ക്ഷണപ്രകാരമാണിത്.
നാളെ ഇന്ത്യക്കാര്‍ സൂരിനാമില്‍ എത്തിയതിന്റെ 150-ാം വാര്‍ഷിക ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി മുര്‍മു പങ്കെടുക്കും. സൂരിനാമിലെ ഇന്ത്യന്‍ പ്രവാസികള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നു.
സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടത്തില്‍, പ്രസിഡന്റ് അലക്സാണ്ടര്‍ വുസിക്കിന്റെ ക്ഷണപ്രകാരം 7 മുതല്‍ 9 വരെ രാഷ്ട്രപതി സെര്‍ബിയ സന്ദര്‍ശിക്കും. ബിസിനസ് അവസരങ്ങള്‍ ആരായുന്നതിന് ഇന്ത്യയില്‍ നിന്നുളള വ്യവസായ പ്രതിനിധികളും സെര്‍ബിയയില്‍ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: