ന്യൂദല്‍ഹി : അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസും ന്യൂദല്‍ഹി സന്ദര്‍ശിക്കുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് ഇത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി നാളെ എത്തും.തിങ്കളാഴ്ചയാണ് അദ്ദേഹം രാജ്നാഥ് സിംഗുമായി ചര്‍ച്ച നടത്തുക. തിങ്കളാഴ്ച മുതല്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ഇന്ത്യയിലെത്തുന്നത്.
വ്യാവസായിക സഹകരണത്തിന് ഊന്നല്‍ നല്കുന്ന ഉഭയകക്ഷി പ്രതിരോധ സഹകരണ വിഷയങ്ങള്‍ രണ്ട് യോഗങ്ങളിലും ചര്‍ച്ച ചെയ്തേക്കും. രാജ്നാഥ് സിംഗുമാ.ുളള കൂടിക്കാഴ്ചയ്ക്ക് പുറമെ ന്യൂദല്‍ഹിയില്‍ ഇന്നൊവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്സലന്‍സ് സംഘടിപ്പിക്കുന്ന പരിപാടിയിലും ബോറിസ് പിസ്റ്റോറിയസ് പങ്കെടുക്കും. ഏതാനും പ്രതിരോധ സ്റ്റാര്‍ട്ടപ്പുകളുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: