തൃശൂര്‍ : രണ്ടര വര്‍ഷമെന്ന ധാരണ പാലിച്ച് സ്ഥാനമൊഴിയണമെന്ന് കോര്പറേഷന് മേയര്‍ എം.കെ വര്‍ഗീസിനോട് സിപിഎം. മേയര്‍ സ്ഥാനത്ത് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് നിര്‍ദ്ദേശം . എന്നാല്‍ രാജിവെക്കണമെന്ന ആവശ്യം എം.കെ വര്‍ഗീസ് തള്ളി.
കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിമതനായി ജയിച്ച എം.കെ വര്‍ഗീസിനെ മേയറാക്കി എല്‍ഡിഎഫ് ഭരണം പിടിക്കുകയായിരുന്നു. വര്‍ഗീസിന് രണ്ട് വര്‍ഷം മേയര്‍ സ്ഥാനം എന്നായിരുന്നു ധാരണ. പിന്നീട് ഇത് രണ്ടര വര്ഷമമെന്നാക്കി. ഈ കാലാവധി പൂര്‍ത്തിയായതോടെയാണ് സ്ഥാനം ഒഴിയണമെന്ന് സിപിഎം ആവശ്യപ്പെട്ടത്.
55 അംഗ കൗണ്‍സിലില്‍ എം.കെ.വര്‍ഗീസ് ഉള്‍പ്പെടെ 25 പേരുടെ പിന്തുണ എല്‍.ഡി.എഫിനുണ്ട്. യു.ഡി.എഫിന് 24 അംഗങ്ങളും ബി.ജെ.പിക്ക് ആറ് അംഗങ്ങളുമാണുള്ളത്. ഒരാളുടെ പിന്തുണ കുറഞ്ഞാല്‍ ഭരണം താഴെ പോകും. എം.കെ വര്‍ഗീസിനെ അനുനയിപ്പിച്ച് സ്ഥാനത്തുനിന്നും നീക്കുകയാണ് സിപിഎം ലക്ഷ്യം. പിണക്കിയാല്‍ വര്‍ഗീസ് കോണ്‍ഗ്രസിനൊപ്പം പോകുമെന്നും ഭരണം നഷ്ടമാകുമെന്നും സിപിഎമ്മിന് ഭയമുണ്ട്.
അതേസമയം രാജിവെക്കില്ലെന്നും മേയറായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നുമുള്ള നിലപാടിലാണ് എം.കെ.വര്‍ഗീസ്. അതേസമയം ഭരണം നിലനിര്‍ത്താന്‍ വര്‍ഗീസിന്റെ താത്പര്യങ്ങള്‍ക്ക് പാര്‍ട്ടി വഴങ്ങിക്കൊടുക്കുകയാണെന്ന ആരോപണം സിപിഎമ്മിനുള്ളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: