എയ്ന്‍ധോവന്‍(നെതര്‍ലന്‍ഡ്സ്): യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളിലെ പുതിയ വനിതാ ചാമ്പ്യന്മാരെ ഇന്നറിയാം. സ്പാനിഷ് ക്ലബ്ബ് എഫ് സി ബാഴ്സിലോണയും ജര്‍മന്‍ ക്ലബ്ബ് വുള്‍ഫ്സ്ബര്‍ഗ് എഫ്സിയും തമ്മിലാണ് കലാശപ്പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 7.30ന് മത്സരം ആരംഭിക്കും. ഡച്ച് നഗരം എയ്ന്ധോവനിലെ ഫിലിപ്സ് സ്റ്റേഡിയമാണ് വേദി.
യൂറോപ്യന്‍ ടൈറ്റില്‍ സ്വന്തമാക്കാന്‍ ബാഴ്സയ്ക്ക് ഇത് രണ്ടാമത്തെ അവസരമാണ്. ഇതിന് മുമ്പ് രണ്ട് തവണ ഫൈനലിലെത്തിയെങ്കിലും ഒരു തവണയേ കിരീടം നേടാനായുള്ളൂ. 2021ല്‍ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയെ ഫൈനലില്‍ 4-0ന് തകര്‍ത്താണ് ബാഴ്സ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കപ്പുയര്‍ത്തിയത്. സ്പിനില്‍ നിന്നും ഈ കിരീടം സ്വന്തമാക്കുന്ന ആദ്യ ടീം എന്ന നേട്ടം കൂടിയാണ് ടീം അന്ന് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കിരീട തുടര്ച്ചയുണ്ടാക്കാവുന്ന അവസരം ബാഴ്സ നഷ്ടപ്പെടുത്തി. ഫ്രഞ്ച് ക്ലബ്ബ് ലിയോണ്‍ ആണ് കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടത്. ബാഴ്സയെ 3-1ന് തകര്‍ത്തുകൊണ്ടായിരുന്നു ഫ്രഞ്ച് ടീം കിരീടം തിരികെ പിടിച്ചത്.
വുള്‍ഫ്സ്ബര്‍ഗിന്റെ ഏഴാമത്തെ ഫൈനല്‍ പോരാട്ടമാണിത്. 2013, 2014 സീസണുകളില്‍ ടീം കിരീടം നേടിയിട്ടുണ്ട്.
2001 മുതലാണ് വനിതാ ചാമ്പ്യന്‍സ് ലിഗ് ആരംഭിച്ചത്. ഇതുവരെയുള്ള ചാമ്പ്യന്‍ഷിപ്പുകളില്‍ കൂടുതല്‍ കിരടീം നേടിയിട്ടുള്ളത് ലിയോണ്‍ ആണ്. എട്ട് തവണ. രണ്ടാം സ്ഥാനത്ത് ജര്‍മന്‍ ക്ലബ്ബ് എയ്ന്ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ട് ആണ്. നാല് വര്‍ഷത്തെ കിരീട നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: