കോട്ടയം: എംബിബിഎസിന് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ കബളിപ്പിച്ച കേസില്‍ അറസ്റ്റിലായ നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിമാന്‍ഡില്‍.
പത്തനംതിട്ട തിരുവല്ല നിരണം തോട്ടടി- വട്ടടി ഭാഗത്ത് കടുപ്പിലാറില്‍ വീട്ടില്‍ കെ.പി. പുന്നൂസി (80)നെ കോട്ടയം ഈസ്റ്റ് പോലീസ് ആണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ബിലിവേഴ്സ് ചര്‍ച്ച് ബിഷപ്പ് കെ.പി. യോഹന്നാന്റെ സഹോദരനാണ് കെ.പി. പുന്നൂസ്.
കോട്ടയം പുതുപ്പള്ളി സ്വദേശിയായ മധ്യവയസ്കനില്‍ നിന്ന് മകള്‍ക്ക് ബിലിവേഴ്സ് ചര്‍ച്ച് ഹോസ്പിറ്റലില്‍ സ്പോട്ട് അഡ്മിഷനില്‍ എംബിബിഎസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ പുന്നൂസ് വാങ്ങിയിരുന്നു. പലതവണയായാണ് പണം അയച്ചു കൊടുത്തത്. എന്നാല്‍, സീറ്റ് തരപ്പെടുത്തി കൊടുത്തില്ലെന്ന് മാത്രമല്ല പണം തിരികെ നല്‍കാതെയും കബളിപ്പിച്ചു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: