ന്യൂദല്‍ഹി : മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയാണെന്ന കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അമേരിക്കയിലെ പ്രസംഗത്തിനെ വലിച്ചുകീറി അല്‍ഫോണ്‍സ് കണ്ണന്താനം. മുസ്ലിം ലീഗ് മുസ്ലീങ്ങളുടെ പാർട്ടി മാത്രമെന്നായിരുന്നു അൽഫോൺസ് കണ്ണന്താനം അഭിപ്രായപ്പെട്ടത്.
ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല. തീവ്രവാദത്തെ കുറിച്ചും, മതമൗലികവാദത്തെ കുറിച്ചും ലീഗ് നിശബ്ദമാണ്. കേരളം ഐഎസ് ഐഎസിന്റെ പരീക്ഷണശാലയായിട്ട് പോലും ആ പാർട്ടി ഒരക്ഷരം മിണ്ടുന്നില്ല. പിന്നെ എങ്ങിനെയാണ് ലീഗ് മതേതരപാര്‍ട്ടിയാവുക? കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ് രാഹുൽ ഗാന്ധിക്കില്ലെന്നും കണ്ണന്താനം പറഞ്ഞു.
ജനാധിപത്യത്തിലെ മതനിരപേക്ഷതയുമായി ബന്ധപ്പെടുത്തി കേരളത്തില്‍ ലീഗുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യം സംബന്ധിച്ച ചോദ്യത്തോടുള്ള രാഹുല്‍ ഗാന്ധിയുടെ മറുപടിയിലാണ് വീണ്ടും അബദ്ധം വിളമ്പിയിരിക്കുന്നത്. ഇത് ദേശീയ തലത്തില്‍ ബിജെപി ആയുധമാക്കുകയാണ്. “മുസ്ലീംലീഗ് പരിപൂര്‍ണ്ണമായും മതേതര പാർട്ടിയാണ്. മതേതരമല്ലാത്തതായി ഒന്നും മുസ്ലിംലീഗില്‍ ഇല്ല. മതേതരമല്ലാത്ത ഒരു സമീപനവും ലീഗില്‍ നിന്നുണ്ടായിട്ടില്ല. അഭിമുഖം നടത്തിയ ആള്‍ ലീഗിനെ കുറിച്ച് പഠിച്ചിട്ടില്ല”- ഇതായിരുന്നു വാഷിംഗ്ഡണ്ണിലെ നാഷണല്‍ പ്രസ്ക്ലബില്‍ നടന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരണം.
ഇന്ത്യയെ വിഭജിച്ച മുഹമ്മദാലി ജിന്നയുടെ പാര്‍ട്ടിയാണ് ലീഗെന്നും ആ വിഭജനം നടന്നത് മതത്തിന്റെ പേരിലാണ്. ആ ലീഗിനെയാണ് രാഹുല്‍ മതേതര പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കുന്നതെന്ന് ബിജെപി വക്താവ് അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്ത് മുസ്സീംങ്ങള്‍ വേട്ടയാടപ്പെടുന്നുവെന്നതക്കം നേരത്തെ രാഹുല്‍ നടത്തിയ വിമര്‍ശനങ്ങളെ ആര്‍എസ്എസ് കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് മുസ്ലിങ്ങളും സിഖുകാരും കൂട്ടക്കൊലയ്‌ക്ക് ഇരയായതായി അസദുദ്ദീന്‍ ഒവൈസി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: