കുമളി: പെരിയാര്‍ കടുവാ സങ്കേത്തില്‍ ആറ് വയസുള്ള ആണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. മുല്ലപ്പെരിയാര്‍ അരുവിയോട സെക്ഷനിലെ വെങ്കലപ്പായില് ഭാഗത്ത് വെള്ളത്തില്‍ മുങ്ങിയനിലയിലാണ് നാല് ദിവസം പഴക്കമുള്ള ജഢം കണ്ടെത്തിയത്. കഴുത്തില്‍ ചതവും പഴക്കമുള്ള വലിയ മുറിവുമുണ്ട്. ആരോഗ്യ സ്ഥിതി മോശമായ കടുവാ വെള്ളം കുടിക്കാന്‍ നദിക്കരയില്‍ എത്തിയപ്പോള്‍ അബദ്ധത്തില്‍ വീണ് ചത്തതാകാണെന്നാണ് നിഗമനം. വയറ്റിലും ശ്വാസകോശത്തിലും മണ്ണ് കണ്ടെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ സ്വാഭാവിക മരണമാണെന്നാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയത്.
പിടിആര്‍. അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. ആര്. അനുരാജ്, കോട്ടയം ഡിവിഷന് അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. എം. അനുമോദ്, എസ്പിസിഎ ഇടുക്കി ജില്ലാ സെക്രട്ടറി എം.എന്‍. ജയചന്ദ്രന്, പിറ്റിആര്‍ എഎഫ്ടി പി.ജെ. ഷുഹൈബ്, സെന്റ്. തോമസ് കോളജ് സുവോളജി വിഭാഗം എച്ച്ഒഡി ഡോ. മാത്യു തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: