ന്യൂദല്‍ഹി: എന്‍എബിഎച് അംഗീകാരം നേടുന്ന ആദ്യ എയിംസ് ഹോസ്പ്പിറ്റലായ നാഗ്പൂരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ നല്കുന്നതില് നേട്ടം കൈവരിച്ച എയിംസ് നാഗ്പൂര്‍ സംഘത്തിന് അഭിനന്ദനങ്ങളെന്ന് അദേഹം ട്വീറ്റ് ചെയ്തു.
നാഗ്പൂരിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് (എയിംസ്) കഴിഞ്ഞ ദിവസമാണ് നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സിന്റെ (എന്‍എബിഎച്) അംഗീകാരം നേടിയത്. ഇതോടെ എന്‍എബിഎച് അംഗീകാരമുള്ള ആദ്യത്തെ എയിംസ് ആയി മാറി. എന്‍എബിഎച് ലോകത്തെ പ്രമുഖ ഹോസ്പിറ്റല്‍ സര്ട്ടിഫിക്കേഷന് മാനദണ്ഡങ്ങള്‍ക്ക് തുല്യമാണ്.
നാഗ്പൂരിലെ എയിംസിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും അംഗീകാരം ലഭിച്ചതിനു പിന്നാലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ പ്രശംസിച്ചു. എന്‍എബിഎച് അക്രഡിറ്റേഷന് ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരത്തിനുള്ള ലോകമെമ്പാടുമുള്ള അംഗീകൃത മാനദണ്ഡമാണ്.
എന്‍എബിഎച് സര്ട്ടിഫിക്കേഷന് നടപടിക്രമം കര്‍ശനവും സമഗ്രവുമാണ്. രോഗികളുടെ പരിചരണം, സുരക്ഷ, സംഘടനാപരമായ കാര്യക്ഷമത എന്നിങ്ങനെ വിവിധ മേഖലകളില്‍ ആശുപത്രിയുടെ പ്രകടനം വിലയിരുത്തിയാണ് ഇത് നല്ക്കുന്നത്.. ഈ മേഖലകളിലെല്ലാം മികവിനുള്ള പ്രതിബദ്ധത പ്രകടമാക്കിയാണ് എയിംസ് നാഗ്പൂരിന് ഈ അംഗീകാരം നേടാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: