ന്യൂദല്‍ഹി : ദക്ഷിണാഫ്രിക്ക, നമീബിയ എന്നീ രാജ്യങ്ങളില്‍ പര്യടനത്തിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇന്ന് യാത്ര തിരിക്കും.സന്ദര്‍ശനത്തിന്റെ ആദ്യഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഡോ.ജയ്ശങ്കര് പങ്കെടുക്കും.
ദക്ഷിണാഫ്രിക്കന്‍ പ്രധാനമന്ത്രി നലേഡി പാണ്ടറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിനെ സന്ദര്‍ശിക്കുന്ന ജയശങ്കര്‍ മറ്റ് ബ്രിക്സ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ചകളും നടത്തുന്നുണ്ട്. കേപ്ടൗണിലെ ഇന്ത്യന്‍ പ്രവാസികളുമായും അദ്ദേഹം ആശയവിനിമയം നടത്തും.
ഈ മാസം 4 മുതല്‍ 6 വരെയാണ് എസ്. ജയശങ്കറിന്റെ നമീബിയ സന്ദര്‍ശനം. ഒരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി നമീബിയയില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. നമീബിയന്‍ സര്‍ക്കാരിലെ മന്ത്രിമാരുമായി എസ്. ജയശങ്കര്‍ കൂടിക്കാഴ്ച നടത്തും. നമീബിയന്‍ വിദേശകാര്യ മന്ത്രി നെതുംബോ നന്ദി-ഡെത്വയുമായുള്ള സംയുക്ത കമ്മീഷന് യോഗത്തിന്റെ ഉദ്ഘാടന ചടങ്ങിലും സഹ അധ്യക്ഷത വഹിക്കും. നമീബിയയിലെ ഇന്ത്യന്‍ വംശജരുമായും അദ്ദേഹം സംവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: