കൊഹിമ: വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത ഭാഷകള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നാഗാലാന്‍ഡിലെ ആകാശവാണി കൊഹിമ ഇന്ന് മുതല്‍ പോച്ചൂരി ഭാഷയില്‍ വാര്‍ത്താ പ്രക്ഷേപണം ആരംഭിച്ചു.
പ്രാഥമിക ചാനലില്‍ രാവിലെ 11.35ന് 10 മിനിട്ട് വാര്‍ത്തയും ആകാശവാണി കൊഹിമ എഫ് എമില്‍ രാവിലെ 11.55ന് അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വാര്‍ത്തയുമാണ് പ്രക്ഷേപണം ചെയ്യുന്നത്.പൊച്ചൂരി പരിപാടികള്‍ക്കായി ആകെ 15 മിനിറ്റ് സമയമാണ് അനുവദിച്ചിട്ടുളളത്.
ആകാശവാണി ഡെറാഡൂണും ഇന്ന് മുതല്‍ കുമയൂണി ഭാഷയില്‍ വാര്‍ത്താ പ്രക്ഷേപണം ആരംഭിക്കുന്നു. ആകാശവാണി ഡെറാഡൂണ്‍, അല്‍മോറ സ്റ്റേഷനുകളില്‍ നിന്ന് കുമയൂണി ബുള്ളറ്റിന്‍ ദിവസവും വൈകിട്ട് 7:30 മുതല്‍ 7:40 വരെ പ്രക്ഷേപണം ചെയ്യും.
കഴിഞ്ഞ മാസം 29 മുതലാണ് ആകാശവാണി ഡെറാഡൂണ്‍ ഗര്‍വാലി ഭാഷയില്‍ വാര്‍ത്ത പ്രക്ഷേപണം ആരംഭിച്ചത്. ദിവസവും വൈകിട്ട് 6.50 മുതല്‍ 7.00 വരെയാണ് ഗര്‍വാലി വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: