ന്യൂദല്‍ഹി: വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വിലയില്‍ കുറവ്. 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന് 83 രൂപ 50 പൈസയാണ് പെട്രോളിയം കമ്പനികള്‍ കുറച്ചത്.
ഈ സാഹചര്യത്തില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില ദല്‍ഹിയില്‍ 1773 രൂപയും കൊല്‍ക്കത്തയില്‍ 1875 രൂപയും മുംബൈയില്‍ 1725 രൂപയും ആകും. ചെന്നൈയില്‍ സിലിണ്ടറിന് 1937 രൂപയാണ് വില.
കഴിഞ്ഞ മാസവും വിലയില്‍ കുറവ് വരുത്തിയിരുന്നു. വാണിജ്യ സിലിണ്ടറിന് 171 രൂപ 50 പൈസയാണ് കുറച്ചത്.
ദല്‍ഹിയില്‍ 1856 രൂപ 50 പൈസയും കൊല്‍ക്കത്തയില്‍ 1960 രൂപ 50 പൈസയും മുംബൈയില്‍ 1808 രൂപയുമായിരുന്നു വില. ചെന്നൈയില്‍ സിലിണ്ടറിന് 2021 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: