എന്‍ ഹരി, ബിജെപി,മേഖല പ്രസിഡന്റ്
അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോല്‍ പാര്‍ലമെന്റില്‍ സ്ഥാപിച്ചപ്പോള്‍ അതിനെതിരെ രംഗത്തുവന്ന കോണ്‍ഗ്രസ് സിപിഐഎം നേതൃത്വങ്ങള്‍ അപമാനിച്ചത് ദക്ഷിണേന്ത്യന്‍ തമിഴ് ഹൈന്ദവ സംസ്‌കാരത്തെയും ഭാരതത്തിന്റെ ആര്‍ഷ ഭാരത പൈതൃകത്തെയുമാണ്.
ജവഹര്‍ലാല്‍ നെഹ്‌റു സ്വതന്ത്ര ദിനത്തില്‍ തിരുവാവടുതുറൈ അധീനത്തിലെ പുരോഹിതരുടെ പക്കല്‍നിന്നും ഏറ്റുവാങ്ങിയ ചെങ്കോല്‍ വെറും ഇരുമ്പു ദണ്ഡ് എന്ന് പറഞ്ഞു അവജ്ഞയോടെ ഇന്നും കാണുന്ന ഇന്ത്യയിലെ കോണ്‍ഗ്രസ് നേതൃത്വം നിലപാടില്‍ മാറ്റം വരുത്തും എന്ന് പ്രതീക്ഷിക്കുന്നില്ല തിരുവാവടുതുറൈ അധീനം ആരാധനയോടെ കാണുന്ന ‘ പൂജിക്കുന്ന ചെങ്കോലിന്റെ മഹത്വം തലമുറകളുടെ പാരമ്പര്യമാണ്.
കല്‍ക്കരി, ടുജി സ്‌പെട്രം,ടെലികോം,തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അഴിമതിയുടെ കറുത്ത കാലഘട്ടം ഭാരതീയര്‍ക്ക് സമ്മാനിച്ച ഭാരതീയരെ കടക്കെണിയിലേക്കു തള്ളിവിട്ട മന്‍മോഹന്‍ സിംഗിനെ ആധുനിക ഇന്ത്യയുടെ പിതാവെന്ന് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍. ഭാരതത്തിലെ പതിനായിരക്കണക്കിന് ചെറുപ്പകാര്‍ക്കു വിപ്ലവ വീര്യം പകര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധ മെടുത്തു യുദ്ധം ചെയ്യാന്‍ പ്രചോദനം നല്‍കിയ വിപ്ലവ യവ്വനം സര്‍വര്‍ക്കറെയും പാര്‍ലമെന്റ് ഉദ്ഘാടനവുമായി ബന്ധപ്പെടുത്തി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ചാനല്‍ ചര്‍ച്ചകളുടെയും അല്ലാതെയും അപമാനിച്ചു.
ഇന്ത്യയുടെ ധീരപുത്രന്‍ എന്ന് ഇന്ദിരാ പ്രിയദര്‍ശിനി വിശേഷിപ്പിച്ച സവര്‍ക്കറുടെ ജന്മശതാബ്ധി വിപുലമായി ആഘോഷിക്കാന്‍ ഉത്തരവിട്ടതും ഇന്ദിരാ സര്‍ക്കാര്‍ തന്നെയായിരുന്നു.ഇന്ദിരയുടെ നിലപാടിനെ തള്ളിക്കളയാന്‍ രാഹുല്‍ ഗാന്ധിയും സോണിയയും തയ്യാറായെങ്കില്‍ കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്ന രാജ്യ വിരുദ്ധത എത്രയുണ്ട് എന്ന് ഊഹിക്കാവുന്നതേ ഉള്ളു. പാരമ്പര്യങ്ങളില്‍ നിന്നും പൈതൃകങ്ങളില്‍ നിന്നും ഭാരതത്തെ പറിച്ചു നടാനുള്ള ഭാരതത്തെ നശിപ്പിക്കാനുള്ള വൈദേശിക ശക്തികളുടെ ഏജന്റ് മാരാണ് ആധുനിക ഇന്ത്യയിലെ കമ്മ്യുണിസ്‌റ് കോണ്‍ഗ്രസ് നേതൃത്വങ്ങള്‍.
ഇന്ത്യയുടെ സ്വാതന്ത്രത്തിന്റെ സാംസ്‌കാരിക പ്രധാന ചിഹ്നമെന്നനിലയില്‍ ചെങ്കോല്‍ സ്ഥാപിക്കുമ്പോഴോ ഭാരതത്തിന്റെ ഭരണസിരാകേന്ദ്ര ശ്രീകോവിലായ പുതിയ പാര്‍ല മെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോഴോ അതിനെതിരെ നില്‍ക്കുകയും പിന്തിരിപ്പന്‍ സമീപനം സ്വകരിക്കുകയും ചെയ്തത് വര്‍ഷങ്ങളായുള്ള സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വൈദേശിക രാജ്യതാല്പര്യത്തിന്റെ ഫലമാണ് എന്ന് വേണം കരുതാന്‍.
സ്വതന്ത്ര ഇന്ത്യയില്‍ ഇന്നും ചൈനയുടെ കയ്യില്‍ നിന്നും പണവും പാരിതോഷികവും പറ്റുന്ന അര്‍ബന്‍ നക്‌സലുകളും ഭാരത പൈതൃകത്തെയും ആര്‍ഷ ഭാരത സംസ്‌കാരത്തെയും അംഗീകരിക്കില്ലെന്ന് പകല്‍ പോലെ വ്യക്തമായ കാര്യമാണെങ്കിലും അത് അതിന്റെ പരകോടിയിലെത്തിയെ രാജ്യ വിരുദ്ധതയാണ് കഴിഞ്ഞ ദിവസം പ്രത്യക്ഷമായി കാണാന്‍ സാധിച്ചത്.രാജ്യം പുരോഗതിയിലേക്ക് നീങ്ങുമ്പോള്‍ ചരിത്രത്തെ വീണ്ടെടുക്കുമ്പോള്‍ അസഹിഷ്ണുത പെടുന്നവര്‍ ആരുടെ താല്പര്യമാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ഏന്ന് നൂറ്റി ഇരുപതെട്ടു കോടി ജനങ്ങള്‍ക്കും ബോധ്യമുണ്ട്.
1947 ല്‍ അധികാര കൈമാറ്റം വന്നപ്പോള്‍ ഭാരത പാരമ്പര്യം അനുസരിച്ചു രാജ്യത്തിന് അധികാരം കൈമാറുന്ന പ്രതീകം എന്താണെന്ന് ചോദിച്ചപ്പോള്‍ സ്വതന്ത്ര സമര സേനാനിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവും ചരിത്ര പണ്ഡിതനുമായ രാജഗോപാല്‍ ആചാരിയുടെ നിര്‍ദ്ദേശം അംഗീകരിച്ച് തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ തിരുവാവടുതുറൈ അധീനത്തിലെ മഠത്തിനെ സമീപിച്ച് ചെങ്കോല്‍ നിര്‍മ്മിച്ച് 1947 ആഗസ്റ്റ് 18 ന് അധീനത്തിലെ പുരോഹിതരുടെ കാര്‍മികത്വത്തില്‍ പൂജാവിധികളോടെ ഏറ്റുവാങ്ങിയ ചെങ്കോല്‍.
ഭാരതീയയുടെ കണ്ണില്‍ വെറും വാക്കിങ് സ്റ്റിക് അല്ല അതിന് വിലമതിക്കാനാവാത്ത മഹത്വം ജനങ്ങള്‍ കല്പിക്കുന്നുണ്ട്. ഒരുപക്ഷെ ഇറ്റലിയില്‍ നിന്നും കുടിയേറി ഭാരതീയരെ രാഷ്ടീയമായി ഭിന്നിപ്പിച്ചു ഭരിക്കാം എന്ന് മോഹിക്കുന്നവര്‍ക്കും അവരില്‍ നിന്നും പണവും പദവികളും ആഗ്രഹിക്കുന്നവര്‍ക്കും ഭാരതത്തിന്റെ സംസ്‌കാരമോ പൈതൃകമോ പാരമ്പര്യമോ നോക്കേണ്ടതില്ല.അവരുടെ ആഗ്രഹം രാജ്യം നശിക്കുക ഭാരതീയരെ ഭിന്നിപ്പിക്കുക ബൗദ്ധികമായും സാമ്പത്തികമായും വളര്‍ന്നുവരുന്ന നവഭാരതത്തെ തടയുക എന്ന വിദേശ ശക്തികളുടെ അജണ്ട പണം വാങ്ങി രാഷ്ടീയമായി നടപ്പിലാക്കുക എന്നത് മാത്രമാണ്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: